|    Nov 19 Sun, 2017 4:58 am
FLASH NEWS
Home   >  Todays Paper  >  page 9  >  

പൊതു തിരഞ്ഞെടുപ്പ് : ഉഹ്‌രു കെനിയാത്തയ്ക്ക് ഭൂരിപക്ഷം; കെനിയയില്‍ കലാപ സാധ്യത

Published : 10th August 2017 | Posted By: fsq

 

നയ്‌റോബി: കെനിയന്‍ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഉഹ്‌രു കെനിയാത്തയ്ക്ക് ശക്തമായ ഭൂരിപക്ഷമെന്ന് റിപോര്‍ട്ട്. എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മീഷന്റെ സാങ്കേതിക സംവിധാനം ഹാക്ക് ചെയ്യപ്പെട്ടതായും കെനിയാത്ത ഭൂരിപക്ഷം നേടിയത് തിരിമറിയിലൂടെയാണെന്നും ആരോപിച്ച് പ്രതിപക്ഷ സ്ഥാനാര്‍ഥി റെയ്‌ല ഒഡിംഗ രംഗത്തെത്തി. ഒഡിംഗയുടെ ആരോപണത്തോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചിട്ടില്ല. ആദ്യഘട്ട ഫലങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ തെരുവില്‍ ഒഡിംഗയുടെ അണികള്‍ വെടിവയ്പ് ആരംഭിച്ചിരിക്കുകയാണ്. പത്തു വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന തിരഞ്ഞെടുപ്പിനു പിന്നാലെ രാജ്യത്ത് അരങ്ങേറിയ കലാപം ഇത്തവണയും ആവര്‍ത്തിച്ചേക്കുമെന്ന ഭയം നിലനില്‍ക്കുന്നുണ്ട്. 2007ല്‍ നടന്ന കലാപത്തില്‍ 1,100ഓളം പേര്‍ കൊല്ലപ്പെടുകയും ആറു ലക്ഷത്തോളം പേര്‍ക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിരുന്നു. 91 ശതമാനം വോട്ടുകളും എണ്ണിത്തീര്‍ന്നപ്പോള്‍ കെനിയാത്തയാണ് മുന്നിട്ടുനില്‍ക്കുന്നതെന്നാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ പുറത്തുവിട്ട റിപോര്‍ട്ട്. നിലവില്‍ കെനിയാത്തയ്ക്ക് 54.5 ശതമാനം വോട്ടുകളും ഒഡിംഗയ്ക്ക് 44.6 ശതമാനം വോട്ടുകളും ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം, അണികളോട് ശാന്തമായിരിക്കാന്‍ ഒഡിംഗ ആഹ്വാനം ചെയ്തിട്ടുണ്ട്. റെയ്‌ല അധികാരത്തില്‍ വന്നില്ലെങ്കില്‍ സമാധാനം ഉണ്ടാവില്ല എന്ന മുദ്രാവാക്യത്തോടെയാണ് അണികള്‍ ആക്രമണത്തിനു തയ്യാറായി തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. പോലിസ് കനത്ത ജാഗ്രതയിലാണ്. കെനിയയുടെ പ്രഥമ പ്രസിഡന്റ് ജോമോ കെനിയാത്തയുടെ മകനാണ് ഉഹ്‌രു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക