|    Jan 21 Sat, 2017 11:58 am
FLASH NEWS

പൊതു ഇടങ്ങളുടെ വിസര്‍ജനരഹിത പദവി: ത്രിമുഖ തന്ത്രം വേണം- മന്ത്രി

Published : 19th October 2016 | Posted By: SMR

കൊച്ചി: പൊതുസ്ഥലം വിസര്‍ജനരഹിത പദവി കൈവരിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, സമീപനത്തിലെ മാറ്റം, മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് പിഴ ഈടാക്കല്‍ എന്നിവയടങ്ങിയ ത്രിമുഖ തന്ത്രം സ്വീകരിക്കേണ്ടതുണ്ടെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു.
സ്വച്ഛ് ഭാരതുമായി ബന്ധപ്പെട്ട ഹ്രസ്വചിത്രങ്ങളുടെ കൊച്ചിയിലെ പ്രദര്‍ശനത്തില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി. മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലെ ഗ്രാമീണമേഖലയാണ് തുറസ്സായ സ്ഥലത്തെ വിസര്‍ജന രഹിത പദവി ആദ്യം കൈവരിച്ചതെന്നത് സന്തോഷം പകരുന്നതാണെന്ന് മന്ത്രി പറഞ്ഞു. ഒക്‌ടോബര്‍ രണ്ടിന് മാത്രം ആചരിക്കേണ്ട ഒന്നല്ല സ്വച്ഛ് ഭാരത്. അത് നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യക്തിശുചിത്വത്തില്‍ മുന്‍പന്തിയിലുള്ള മലയാളികള്‍ പൊതു ഇടങ്ങളില്‍ ശുചിത്വത്തെക്കുറിച്ച് ബോധവാന്മാരല്ലെന്നും ഈ സമീപനം മാറണമെന്നും പരിപാടിയില്‍ പങ്കെടുത്ത രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി ജെ കുര്യന്‍ പറഞ്ഞു.
2016 നവംബര്‍ ഒന്നിന് ഗ്രാമീണ കേരളം തുറസ്സായ സ്ഥലത്തെ വിസര്‍ജനരഹിത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെടുമെന്നും നഗരങ്ങളില്‍ 2017 ജനുവരി ഒന്നോടെ ഇത് കൈവരിക്കുമെന്നും മന്ത്രി ഡോ. കെ ടി ജലീല്‍ പറഞ്ഞു. സ്വച്ഛ് ഭാരത് ഏതെങ്കിലും പാര്‍ട്ടിയുമായോ സംസ്ഥാനവുമായോ ബന്ധപ്പെട്ടതല്ലെന്നും ഇന്ത്യയിലെ എല്ലാ പൗരന്മാരും ഉയര്‍ത്തേണ്ട മുദ്രാവാക്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു വേണ്ടി ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷനാണ് സ്വച്ഛ് ഭാരത് ഹ്രസ്വചിത്ര മേള സംഘടിപ്പിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക