|    Dec 11 Tue, 2018 9:00 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പൊതുസൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിലെ വിമുഖത ഒഴിവാക്കണം: കെ ടി ജലീല്‍

Published : 25th December 2017 | Posted By: kasim kzm

കളമശ്ശേരി: പൊതുസൗകര്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ വിമുഖതയുള്ള സമൂഹമായി നാം മാറിയിരിക്കുന്നുവെന്ന് മന്ത്രി ഡോ. കെ ടി ജലീല്‍. കളമശ്ശേരി നഗരസഭ എറണാകുളം ഗവ. മെഡിക്കല്‍ കോളജിനു സമീപം കിന്‍ഫ്രയുടെ ഭുമിയില്‍ പണിത ബസ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യാത്രയ്ക്ക് പൊതുഗതാഗത സൗകര്യങ്ങള്‍ ഉള്ളപ്പോഴും സ്വന്തം സൗകര്യങ്ങള്‍ ഉപയോഗിക്കുക വഴി റോഡില്‍ വാഹന പെരുപ്പമുണ്ടാക്കുക മാത്രമല്ല; ഇന്ധന നഷ്ടത്തിനും പരിസര മലിനീകരണത്തിനും അത് കാരണമാവുകയും ചെയ്യും. സാമൂഹികബോധമില്ലാത്തവരായി നാം മാറുന്നതിന് ഉദാഹരണമാണ് ഇത്തരം കാഴ്ചകളെന്നും അദ്ദേഹം പറഞ്ഞു.
പൊതുയാത്രാ സൗകര്യങ്ങള്‍ ഉപയോഗിക്കുക എന്നത് ശീലമാക്കാന്‍ മെട്രോ സ്റ്റേഷനുകളോടനുബന്ധിച്ച് സൈക്കിളുകള്‍ ലഭ്യമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കാര്യക്ഷമമായാല്‍ നാടിന്റെ വികസനം സാധ്യമാവും. ഇതിനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ഉദ്യോഗസ്ഥരില്‍നിന്ന് പൊതുജനങ്ങള്‍ക്കുണ്ടാവുന്ന പ്രയാസങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പരാതിപ്പെട്ടി വഴി സര്‍ക്കാരിനെ അറിയിക്കാന്‍ സാധിക്കും. കുടാതെ തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഫോര്‍ ദ പീപ്പിള്‍ എന്ന വെബ്‌സൈറ്റില്‍ പരാതി നല്‍കാമെന്നും മന്ത്രി പറഞ്ഞു.
നിരവധി പ്രശ്‌നങ്ങള്‍ ഇങ്ങനെ പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കെട്ടിട നിര്‍മാണ ചട്ടങ്ങളിലും പെര്‍മിറ്റ് നല്‍കുന്നതിലുമൊക്കെ സമഗ്രമായ മാറ്റങ്ങള്‍ വരുത്തുകയാണ്. ക്ഷേമപദ്ധതികള്‍ വഴി വീട് നിര്‍മിക്കുന്നതിനു വേണ്ടിയുള്ള നിയമങ്ങള്‍ കൂടുതല്‍ ഉദാരമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ പ്രദേശത്ത് നിര്‍മാണം പൂര്‍ത്തികരിച്ച പിഎംഎവൈ വീടുകളുടെ താക്കോല്‍ദാനം കെ വി തോമസ് എംപിയും 14, 19 വാര്‍ഡുകളില്‍ നിര്‍മിക്കുന്ന അങ്കണവാടി, വനിതാ വികസന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം ടി എ അഹമ്മദ് കബീറും  നിര്‍വഹിച്ചു. വി കെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
മുന്‍ എംപി പി രാജീവ്, ജെസ്സി പീറ്റര്‍, അബ്ദുല്‍മുത്തലിബ്, സാജിത അബ്ബാസ്’ വി എ സക്കീര്‍ ഹുസയ്ന്‍,  ടി എസ് അബൂബക്കര്‍ എ കെ ബഷീര്‍, സബിന ജബ്ബാര്‍,  കെ എ. സിദ്ധീഖ്, മിനി സോമദാസ്, വി എസ് അബൂബക്കര്‍ എം ശ്രീകുമാരന്‍ മഞ്ചു ബാല, വിവിധ രാഷ്ട്രയപാര്‍ട്ടി നേതാക്കള്‍ നഗരസഭ കൗണ്‍സിലര്‍മാര്‍ ചടങ്ങില്‍ സംബന്ധിച്ചു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss