|    Jun 25 Mon, 2018 3:46 pm
Home   >  National   >  

പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് തടഞ്ഞ റിക്ഷാ ഡ്രൈവറെ തല്ലികൊന്നു

Published : 28th May 2017 | Posted By: mi.ptk

ന്യൂഡല്‍ഹി:പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് തടഞ്ഞ ഇ-റിക്ഷാ ഡ്രൈവറെ തല്ലികൊന്നു.ഡല്‍ഹി ജിടിബി നഗറില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം. പൊതുസ്ഥലത്ത് മൂത്രമൊഴിക്കാന്‍ ശ്രമിച്ച രണ്ട് വിദ്യാര്‍ഥികളെ ഇ-റിക്ഷാ ഡ്രൈവര്‍ വിലക്കിയിരുന്നു. ഇതോടെ വിദ്യാര്‍ഥികളും ഡ്രൈവറുമായി വാക്ക്തര്‍ക്കത്തിലായി.പിന്നീട് ഇവിടെ നിന്നും പോയ വിദ്യാര്‍ഥികള്‍ പതിനഞ്ചോളം പേരുമായി മടങ്ങിയെത്തുകയും റിക്ഷാ ഡ്രൈവറെ മര്‍ദ്ദിക്കുകയുമായിരുന്നു. വിദ്യാര്‍ഥികള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന. തുണിയില്‍ കല്ലുകെട്ടിയാണ് സംഘത്തിലൊരാള്‍ റിക്ഷാ ഡ്രൈവറെ മര്‍ദ്ദിച്ചത്. സംഭവം ശ്രദ്ധയില്‍പെട്ട ചിലര്‍ ഡ്രൈവറെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സംഘം ഇവരെ ഭയപ്പെടുത്തി ഓടിച്ചു. ഡല്‍ഹി സര്‍വകലാശാല കിറോറി മാള്‍ കോളേജിലെ വിദ്യാര്‍ഥികലാണ് അക്രമം നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss