|    Jan 20 Fri, 2017 3:10 am
FLASH NEWS

പൊതുസ്ഥലത്ത് മാലിന്യം തള്ളിയ സംഭവം; 11260 രൂപ പിഴ ഈടാക്കി

Published : 19th August 2016 | Posted By: SMR

വടകര: പൊതുസ്ഥലത്ത് മാലിന്യം തള്ളിയതായി ബന്ധപ്പെട്ട് രണ്ടുപേരെ പിടികൂടിയ സംഭവത്തില്‍ നഗരസഭ ആരോഗ്യവിഭാഗം പിഴ ഈടാക്കി. 11260 രൂപയാണ് പിഴയായി ഈടാക്കിയിട്ടുള്ളത്. കഴിഞ്ഞ 10ന് മുനിസിപ്പല്‍ ലൈബ്രറി— പ്രവര്‍ത്തിക്കുന്ന നഗരസഭാ കെട്ടിടത്തിനുള്ളില്‍ മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ടവര്‍ക്ക് ഷോപ്പ് ഉടമയും ഓട്ടോ ഡ്രൈവറും പിടിയിലായിരുന്നു. ലൈബ്രറി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കടക്കാരാണ് കെട്ടിടത്തിനുള്ളില്‍ മൂന്നിടങ്ങളിലായി മാലിന്യം തള്ളിയതായി കണ്ടത്. തുടര്‍ന്ന് ഹെല്‍ത്ത് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ മാലിന്യകൂമ്പാരത്തില്‍നിന്ന് വര്‍ക്‌ഷോപ്പ് ഉടമയുടെ പേരിലുള്ള എഗ്രിമെന്റിന്റെ ഫോട്ടോ കോപ്പിലഭിച്ചു.
ഇത് സഹിതം ജനതാ റോഡിലെ വര്‍ക്‌ഷോപ്പിലെത്തി തെളിവുകള്‍ കാണിക്കുകയായിരുന്നു. പിന്നീട് മാലിന്യങ്ങള്‍ തള്ളിയവര്‍ തന്നെ അത് നീക്കം ചെയ്തു. എന്നാല്‍ സംഭവത്തി ല്‍ മാലിന്യം തള്ളിയവര്‍ക്ക് ഷോപ്പ് ഉടമകള്‍ക്കതിരെ ഇന്നലെയാണ് പിഴ ഈടാക്കിയത്. മാത്രമല്ല ഇവരുടെ ഷോപ്പ് ലൈസന്‍സില്ലാതെയുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് കാരണം കട അടച്ചു പൂട്ടാതിരിക്കാന്‍ കാരണം വല്ലതും ഉണ്ടെങ്കില്‍ ബോധ്യപ്പെടുത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ വ്യാപകമായ സാഹചര്യത്തില്‍ ഹെല്‍ത്ത് വിഭാഗം നടത്തുന്ന സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.ദിവാകരന്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക