|    Jun 23 Fri, 2017 9:15 pm
FLASH NEWS

പൊതുസ്ഥലത്ത് നിന്ന മരം മുറിച്ചുകടത്തി

Published : 3rd November 2016 | Posted By: SMR

കൊട്ടാരക്കര : കോട്ടാത്തല പടിഞ്ഞാറ് കൊഴുവന്‍ പാറയ്ക്ക് സമീപത്ത് പൊതു സ്ഥലത്ത് നിന്ന മരം മുറിച്ച് കടത്തി. ഇവിടെ പാറക്കുളത്തിന്റെ കരയില്‍ റോഡിനോട് ചേര്‍ന്നാണ് മൂന്ന് പതിറ്റാണ്ടിലധികം പഴക്കമുള്ള നല്ല കാതലുള്ള കൊന്നമരം നിന്നിരുന്നത്. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ആദ്യ ദിനത്തില്‍ ഇത് മറിച്ചിടുകയും പിന്നീട് അറുത്ത് കൊണ്ടുപോവുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ നെടുവത്തൂര്‍ ഗ്രാമപ്പഞ്ചായത്തിലും റവന്യൂ അധികൃതര്‍ക്കും പോലിസിലും പരാതി നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക