|    Dec 14 Fri, 2018 10:35 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പൊതുസ്ഥലത്ത് കുറുവടി ഉപയോഗം; മോഹന്‍ ഭാഗവതിനു നോട്ടീസ്

Published : 17th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പൊതുസ്ഥലത്ത് കുറുവടി ഉപയോഗിച്ചതിന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് നാഗ്പൂര്‍ സെഷന്‍സ് കോടതി നോട്ടീസ് അയച്ചു. സാമൂഹിക പ്രവര്‍ത്തക ന്‍ മൊഹനിഷ് ജീവന്‍ലാലിന്റെ ഹരജിയിലാണ് ഡിസംബ ര്‍ 11ന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ ഭാഗവതിന് നോട്ടീസ് അയച്ചത്.
ഇക്കഴിഞ്ഞ ജൂണില്‍ ആര്‍എസ്എസ് ആസ്ഥാനത്ത് മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി പങ്കെടുത്ത പരിപാടിയിലാണ് അനുമതിയില്ലാതെ മോഹന്‍ ഭാഗവത് കുറുവടി ഉപയോഗിച്ചത്. ചടങ്ങില്‍ ആയുധങ്ങള്‍ ഉപയോഗിക്കാതെ പരേഡ് നടത്താനാണ് പോലിസ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍, പോലിസ് നിര്‍ദേശം ലംഘിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറുവടികള്‍ ഉപയോഗിച്ച് പരേഡ് നടത്തിയെന്നായിരുന്നു പരാതി.
സംഭവത്തില്‍ മഹാരാഷ്ട്രയിലെ കോട്‌വാലി പോലിസിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്. കേസ് ആദ്യം പരിഗണിച്ച മജിസ്‌ട്രേറ്റ് കോടതി ഹരജി തള്ളിയതിനെ തുടര്‍ന്നാണ് മൊഹനീഷ് ജീവന്‍ലാലി സെഷന്‍സ് കോടതിയെ സമീപിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss