|    Oct 23 Mon, 2017 11:59 am
FLASH NEWS

പൊതുസ്ഥലങ്ങളില്‍ മാലിന്യ നിക്ഷേപത്തിന് തടവും പിഴയും

Published : 26th November 2016 | Posted By: SMR

പാലക്കാട്: പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു. ജില്ലയില്‍ ഡിസംബര്‍ എട്ടിന് നവകേരളാ മിഷന്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങും. മാലിന്യം നീക്കം ചെയ്യലും സൗന്ദര്യവല്‍്ക്കരണവും മിഷന്റെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. ഉറവിട മാലിന്യ സംസ്‌കരണം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വാര്‍ഡ് തലത്തില്‍ മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ കണ്ടെത്തുകയും സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെ മാലിന്യ സമാഹരണവും സംസ്‌കരണവുമാണ് ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ വൃത്തിയാക്കുന്ന പൊതുസ്ഥലങ്ങളില്‍ പോലിസ് നിരീക്ഷണം ഊര്‍ജിതമാക്കും .മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടിയും സ്വീകരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക