|    Aug 20 Sun, 2017 12:04 am
FLASH NEWS

പൊതുവിദ്യാലയങ്ങള്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍ : സ്പീക്കര്‍

Published : 13th August 2017 | Posted By: fsq

 

മലപ്പുറം: പൊതുവിദ്യാലയങ്ങള്‍ കേവലം അറിവിന്റെ കേന്ദ്രങ്ങള്‍ മാത്രമല്ല, സാംസ്‌കാരിക കേന്ദ്രങ്ങള്‍ കൂടിയാണെന്ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി  മലപ്പുറം ഗവ. ഗേള്‍സ് എച്ച്എസ്എസില്‍ നടത്തിയ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളം വ്യത്യസ്തമാകാന്‍ കാരണം പൊതുവിദ്യാഭ്യാസത്തിന്റെ ശാക്തീകരണമാണ്. പൊതുവിദ്യാഭ്യാസം തകരുന്നത് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ കാരണമാകും. മതേതരത്വവും ജനകീയ മൂല്യങ്ങളും ലഭിക്കുന്ന കേന്ദ്രങ്ങള്‍ കൂടിയാണ് പൊതുവിദ്യാലയങ്ങളെന്നും അദ്ദേഹം പറഞ്ഞു. പി ഉബൈദുല്ല എംഎല്‍എ അധ്യക്ഷത വഹിച്ചു. പി കെ കുഞ്ഞാലിക്കുട്ടി എംപി മുഖ്യപ്രഭാഷണം നടത്തി. വിദ്യാലയ വികസന രേഖ എ പി അനില്‍കുമാര്‍ എംഎല്‍എ പ്രകാശനം ചെയ്തു. സ്പീകര്‍ക്കുള്ള നഗരസഭയുടെ ഉപഹാരം പി കെ കുഞ്ഞാലിക്കുട്ടി എംപി നല്‍കി. നഗരസഭാ ചെയര്‍പേഴ്‌സന്‍ സി എച്ച് ജമീല, വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ത്, സ്ഥിരം സമിതി അധ്യക്ഷരായ ഫസീന കുഞ്ഞിമുഹമ്മദ്, പരി അബ്ദുല്‍ മജീദ്, പി എ അബ്ദുല്‍ സലീം, മറിയുമ്മ ഷരീഫ്, റജീന ഹുസൈന്‍, പ്രതിപക്ഷ നേതാവ് ഒ സഹദേവന്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, പ്രിന്‍സിപ്പല്‍ സി മനോജ് കുമാര്‍, പ്രധാനധ്യാപകന്‍ പി കെ ഷാഹുല്‍ ഹമീദ്, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപരി സംഘടനാ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു..

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക