|    Feb 23 Fri, 2018 8:12 am
FLASH NEWS

പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Published : 28th January 2017 | Posted By: fsq

 

ചെറുപ്പളശ്ശേരി: പൊതു വിദ്യാലയങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന്    സഹകരണം-ടുറിസം-ദേവസ്വം-വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ചെര്‍പ്പുളശ്ശേരി ഗവ.  ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തടുര്‍ന്ന് മന്ത്രി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  ഓരോ മണ്ഡലത്തിലും ഒരു സ്‌കൂള്‍ വീതം അന്താരാഷ്ട്രാ നിലവാരത്തിലേയ്ക്ക് ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പൊതു വിദ്യാലയങ്ങളിലെ അധ്യാപകരുടെ മികവ് കണക്കിലെടുക്കാതെ അടിസ്ഥാന സൗകര്യങ്ങളുടെ മികവ് മാത്രം നോക്കിയാണ് പല മാതാപിതാക്കളും സ്വകാര്യ സ്‌കൂളുകളില്‍ കുട്ടികളെ ചേര്‍ക്കുന്നത്. ഈ സ്ഥിതിക്ക് മാറ്റം വരുത്തണമെന്ന് മന്ത്രി പറഞ്ഞു. പി കെ ശശി എംഎല്‍എ അധ്യക്ഷനായി , നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശ്രീലജ വാഴക്കുന്നത്ത് . സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി നന്ദകുമാര്‍, നഗരസഭാ ചെയര്‍മാന്‍ കെ കെ അസീസ്, പി റ്റി എ പ്രസിഡന്റ് കെ കൃഷ്ണദാസ് തുടങ്ങിയവര്‍ സംസാരിച്ചു.13,000-ല്‍ അധികം പൊതു വിദ്യാലയങ്ങളിലാണ് മിഷന്‍ ആരംഭിക്കുന്നത്. തദ്ദേശസ്ഥാപനങ്ങള്‍ നേതൃത്വം വഹിക്കും. അധ്യാപക, രക്ഷകര്‍തൃ, പൂര്‍വവിദ്യാര്‍ഥി, പൊതു സമൂഹ പങ്കാളിത്തം പദ്ധതിക്ക് ഉറപ്പാക്കും. പദ്ധതിയിലൂടെ എട്ടുമുതല്‍ 12 വരെ ക്ലാസുകള്‍ ഹൈടെക് ആകും. എല്‍ പി, യുപി സ്‌കൂളുകളില്‍ കമ്പ്യൂട്ടര്‍ സൗകര്യം ഉറപ്പാക്കും. നവീകരിച്ച ലാബുകള്‍, ജൈവവൈവിധ്യ ഉദ്യാനങ്ങള്‍, കലാ-കായിക-സാംസ്‌കാരിക, ടാലന്റ് പാര്‍ക്കുകള്‍ , നീന്തല്‍ കുളങ്ങള്‍ തുടങ്ങിയവ വരും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss