|    Aug 15 Wed, 2018 12:31 am
FLASH NEWS
Home   >  Todays Paper  >  page 10  >  

പൊതുവിദ്യാലയങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി വേണം: ജംഇയ്യത്തുല്‍ മുഫത്തിശീന്‍

Published : 4th August 2018 | Posted By: kasim kzm

ചേളാരി:പൊതുവിദ്യാലയങ്ങള്‍ സ്വതാല്‍പര്യത്തിനു വേണ്ടി ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ സംസ്ഥാന സംഗമം ആവശ്യപ്പെട്ടു.
തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് സിഎന്‍എന്‍ ഗേള്‍സ് ഹൈസ്‌കൂളിലെ ഗുരുപൂര്‍ണിമ ആഘോഷത്തിന്റെ ഭാഗമായി മുസ്‌ലിം വിദ്യാര്‍ഥിനികളോട് ഗുരുപൂജ നടത്തിച്ചത് വിദ്യാഭ്യാസ വകുപ്പ് അത്യന്തം ഗൗരവമായി കണ്ട് യഥാസമയം നടപടി സ്വീകരിക്കേണ്ടതായിരുന്നു. ഇന്ത്യയുടെ മതേതരത്വത്തിനു കളങ്കമുണ്ടാക്കുന്ന ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതര്‍ ജാഗ്രത പാലിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
പ്രസിഡന്റ് എം ടി അബ്ദുല്ല മുസ്—ല്യാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മദ്—റസാ അധ്യാപക ക്ഷേമനിധി ഓഫിസര്‍ പി എം ഹമീദ്, എം എ ചേളാരി, കെ പി അബ്ദുര്‍റഹ്മാന്‍ മുസ്—ല്യാര്‍, കെ സി അഹ്മദ്കുട്ടി മൗലവി, വി കെ ഉണ്ണീന്‍കുട്ടി മുസ്—ല്യാര്‍, വി കെ എസ് തങ്ങള്‍, പുത്തലം അബ്ദുര്‍റസാഖ് മുസ്—ല്യാര്‍, ജനറല്‍ സെക്രട്ടറി കെ എച്ച് കോട്ടപുഴ, കെ ഇ മുഹമ്മദ് മുസ്—ല്യാര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss