|    Feb 23 Thu, 2017 5:36 pm

പൊതുവിദ്യാലയങ്ങളുടെ സംരക്ഷണം നാടിന് ആവശ്യം: മന്ത്രി ജലീല്‍

Published : 28th November 2016 | Posted By: SMR

മംഗലം: പൊതുവിദ്യാലയങ്ങള്‍ നാടിന്റെ നന്മയാണെന്നും അവ ആരാധനാലയങ്ങള്‍ പോലെ സംരക്ഷിക്കപ്പെടണമെന്നും മന്ത്രി കെ ടി ജലീല്‍. കുറുമ്പടി ഇസ്‌ലാമിക് കള്‍ച്ചറല്‍ സൊസൈറ്റി (ഐസിഎസ്) ബൈത്തുസകാത്ത് ഫണ്ടുകള്‍ വിതരണം ചെയ്യുകയായിരുന്നു മന്ത്രി.മുട്ടനൂര്‍ ജിഎംഎല്‍പി സ്‌കൂളിന് ഭൂമി ഏറ്റെടുക്കല്‍ പദ്ധതിക്കുള്ള ധനസഹായം, കുടിവെളള പദ്ധതി, ഭവന നിര്‍മാണം, നിരാലംബര്‍ക്കുള്ള മാസാന്ത പെ ന്‍ഷന്‍ തുടങ്ങിയവക്കുള്ള ഫണ്ടുകള്‍,എം കെ സെയ്താലിക്കുട്ടി മെമ്മോറിയല്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ എന്നിവയും മന്ത്രികൈമാറി. എന്‍ പി അലി അധ്യക്ഷത വഹിച്ചു. ഖത്തീബ് കണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ ഇ എം അമീന്‍ പ്രഭാഷണം നടത്തി.പഞ്ചായത്ത് പ്രസിഡന്റുമാരായ റഹ്മത് സൗദ(പുറത്തൂര്‍) ഹാജറ മജീദ് (മംഗലം), ബ്ലോക്ക് പഞ്ചായത്ത് അംഗം ടി പി അശോകന്‍, വാര്‍ഡ് അംഗം എം വി സലാം, കെ പി മുഹമ്മദ്, പ്രഫ.പി മായു, കെ സി ബാവ, പി ഇ മുഹമ്മദ്കുട്ടി, കെ വി ഷംസുദ്ദീന്‍, ഖാലിദ് മൗലവി, പി പി മുഹമ്മദ്, കെ പി കോയക്കുട്ടി, മുനീര്‍ കുറുമ്പടി, ടി മുഹമ്മദാലി സംബന്ധിച്ചു. ബൈത്തുസകാത്ത് കണ്‍വീനര്‍ ടി പി മുസ്തഫ, ഐസിഎസ് പ്രസിഡന്റ് കെ മുഹമ്മദ് കോയ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. ജലീല്‍ പരപ്പനങ്ങാടിയുടെ കലാവിരുന്നും അരങ്ങേറി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക