|    Dec 11 Tue, 2018 12:11 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പൊതുവിദ്യാലയങ്ങളില്‍ 1,86,000 വിദ്യാര്‍ഥികള്‍ കൂടുതല്‍

Published : 22nd November 2018 | Posted By: kasim kzm

തിരുവനന്തപുരം: ഈ വര്‍ഷം 1,86,000 വിദ്യാര്‍ഥികള്‍ കൂടുതലായി പൊതുവിദ്യാലയങ്ങളി ല്‍ ചേര്‍ന്നതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹ ന്‍കുമാര്‍. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മിഷന്റെ അവലോകന യോഗത്തില്‍ റിപോര്‍ട്ട് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ഥികള്‍ തീരെ കുറവായ സ്‌കൂളുകള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിന് അധ്യാപകരുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെ പ്രത്യേക ശ്രമം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. അധ്യാപകരുടെയും നാട്ടുകാരുടെയും സഹകരണമുണ്ടെങ്കില്‍ വിദ്യാലയങ്ങള്‍ മെച്ചപ്പെടും എന്നതാണ് അനുഭവം. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയും ഇക്കാര്യത്തി ല്‍ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മിഷന്റെ അവലോകനയോഗത്തി ല്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യോഗത്തില്‍ മന്ത്രിമാരായ സി രവീന്ദ്രനാഥ്, ഡോ. തോമസ് ഐസക്, കെ കെ ശൈലജ, എം എം മണി, എ സി മൊയ്തീന്‍ എന്നിവരും ചീഫ് സെക്രട്ടറി ടോം ജോസ് ഉള്‍പ്പെടെയുള്ള പ്രധാന ഉദ്യോഗസ്ഥരും പങ്കെടുത്തു.
സംസ്ഥാനത്ത് 8 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ 43,329 ക്ലാസ്മുറികള്‍ ഇതിനകം ഹൈടെക് ആയിക്കഴിഞ്ഞു. കിഫ്ബി വഴി ഇതിന് 226 കോടി രൂപയാണു ചെലവഴിച്ചത്. 9,941 സ്‌കൂളൂകളില്‍ (ഒന്നു മുതല്‍ ഏഴുവരെയുള്ള ക്ലാസുകള്‍) ഹൈടെക് ലാബ് ഏര്‍പ്പെടുത്തുന്നതിന് 300 കോടി രൂപയുടെ പദ്ധതി കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. 2019 മെയ് 31നു മുമ്പ് ഇതു പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. 97 ശതമാനം വിദ്യാലയങ്ങളില്‍ അക്കാദമിക് മാസ്റ്റര്‍പ്ലാന്‍ പ്രവര്‍ത്തനപദ്ധതിയാക്കി മാറ്റിക്കഴിഞ്ഞു. ശാസ്ത്രം, ഗണിതം തുടങ്ങിയ വിഷയങ്ങളില്‍ മുഴുവന്‍ കുട്ടികള്‍ക്കും ഉയര്‍ന്നശേഷി കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നു.
ഭാഷാശേഷി ഉറപ്പാക്കുന്ന ‘മലയാളത്തിളക്കം’ പദ്ധതി പ്രൈമറിതലത്തില്‍ പൂര്‍ത്തിയായി. സെക്കന്‍ഡറിതലം ജനുവരിയില്‍ പൂര്‍ത്തിയാവും. വായനാശീലം മെച്ചപ്പെടുത്തുന്നതിനും ഇംഗ്ലീഷ് ഭാഷയിലെ കഴിവ് വര്‍ധിപ്പിക്കുന്നതിനുമുള്ള പദ്ധതികളും നടപ്പാക്കുന്നു. ശാസ്ത്രാവബോധം വളര്‍ത്തുന്നതിന് ‘ശാസ്ത്രരംഗം’ പദ്ധതിയും ആരംഭിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss