|    Oct 21 Sun, 2018 11:15 pm
FLASH NEWS

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് തുടക്കമായി

Published : 29th January 2017 | Posted By: fsq

 

തൊടുപുഴ:  പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന് തൊടുപുഴ മേഖലയിലെ വിവിധ സ്‌കൂളുകളില്‍ തുടക്കമായി. ജനപ്രതിനിധികള്‍, സ്‌കൂളുകളിലെ പൂര്‍വ വിദ്യാര്‍ഥികള്‍, പൂ ര്‍വ അധ്യാപകര്‍, അഭ്യുതയ കാംക്ഷികള്‍ എന്നിവര്‍ ഒത്തുചേര്‍ന്ന് പൊതുവിദ്യലയങ്ങളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്ന് പ്രതിജ്ഞയെടുത്തു. ശതാബ്ദി പിന്നിട്ട നെടുമറ്റം ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ആന്റണി ഉദ്ഘാടനം ചെയ്തു. റിട്ട. അധ്യാപകന്‍ പൗലോസ്, പി എസ് ശ്രീനിവാസന്‍,ഹെഡ്മാസ്റ്റര്‍ വി പി പുരുഷോത്തമന്‍, പിടിഎ പ്രസിഡന്റ് വര്‍ഗീസ് തോമസ് സംസാരിച്ചു. കരിമണ്ണൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തൊടുപുഴ ഡിഇഒ   എം സുഗത ഉദ്്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഡി ദോവസ്യ, ബിപിഒ ഷാമോന്‍ ലൂക്ക്, മുന്‍ അധ്യാപക സംഘടനാ സെക്രട്ടറി  പോള്‍ ജോസഫ്, പിടിഎ വൈസ് പ്രസിഡന്റ് കെ പി മധുസൂദനന്‍ സംസാരിച്ചു. മര്‍ച്ചന്റ്‌സ് അസോസിയേഷ ന്‍ പ്രസിഡന്റ് വി ജെ ചെറിയാന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോയിക്കുട്ടി ജോസഫ്, പ്രിന്‍സിപ്പല്‍ മാത്യു സ്റ്റീഫന്‍ സംസാരിച്ചു. കരിമണ്ണൂര്‍ ഹോളി  ഫാമിലി  എല്‍പി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജൈവ വൈവിധ്യ ബോധവല്‍ക്കരണ സെമിനാറും സ്‌കൂള്‍ സംരക്ഷണ പ്രതിജ്ഞയും നടന്നു.മാനേജര്‍ ഫാ. തോമസ് കുഴിഞ്ഞാലില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ജെറാള്‍ഡ് ജീസ് ആന്റണി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലൂയീസ് പാറത്താഴം ജൈവ വൈവിധ്യ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ഹെഡ്മിസ്ട്രസ് സി. ഫ്രാന്‍സിലിറ്റ്, ഡി ദേവസ്യ,പി എന്‍ നാസര്‍, ജിബിന്‍ ജോസഫ്, നിഷ സിംനോയ് സംസാരിച്ചു. കരിങ്കുന്നം ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പി ജെ ജോയി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss