|    Jun 19 Tue, 2018 6:25 pm
FLASH NEWS

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ജില്ലയില്‍ തുടക്കമായി

Published : 28th January 2017 | Posted By: fsq

 

തൃശൂര്‍: സമൂഹത്തിന്റെ ഉയര്‍ന്ന പ്രതീക്ഷയ്‌ക്കൊത്ത് പൊതുവിദ്യാലയങ്ങളെ പരിവര്‍ത്തിപ്പിക്കുന്നതിനുളള അതിബൃഹത്തും സമഗ്രവും ജനകീയവുമായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ തൃശൂര്‍ മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു. തുടര്‍ന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ പ്രസിഡന്റ്് ചൊല്ലിക്കൊടുത്തു. അദ്ധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍, വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ എന്നിവര്‍ക്കൊപ്പം പൊതുജനവും പങ്കെടുത്തു. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മികവിന്റെ കേന്ദ്രമായി ഉയര്‍ത്തുമെന്ന് കൃഷി മന്ത്രി അഡ്വ.വി എസ് സുനില്‍കുമാറിന്റെ സന്ദേശം പ്രസിഡന്റ്് നല്‍കി. അടിസ്ഥാന സൗകര്യങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന സ്‌കുളിലെ ഒരു ക്ലാസെങ്കിലും സ്മാര്‍ട്ട് ക്ലാസ്സ് റൂമാക്കുന്നതിന് ജില്ലാ പഞ്ചായത്ത് നടപടി ആരംഭിക്കുമെന്നും പ്രസിഡന്റ്് അറിയിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ-സ്ഥിരം സമിതി അദ്ധ്യക്ഷ മഞ്ജുള അരുണന്‍ അദ്ധ്യക്ഷത വഹിച്ചു.  കോര്‍പറേഷന്‍ വിദ്യാഭ്യാസ-സ്ഥിരം സമിതി അദ്ധ്യക്ഷ വത്സലാ ബാബുരാജ്, ഡിഇഒ ഇ.നാരായണി, വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.ലീന രവിദാസ്, ഡയറ്റ് പ്രിന്‍സിപ്പല്‍ കെആര്‍ അജിത്, എഇഒ (തൃശൂര്‍ വെസ്റ്റ്) എകെഅജിതകുമാരി സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss