|    Feb 24 Sat, 2018 9:42 am
FLASH NEWS

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ജില്ലയില്‍ തുടക്കമായി

Published : 28th January 2017 | Posted By: fsq

 

കാസര്‍കോട്്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ യജ്ഞത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷത വഹിച്ചു.  ബേഡകം എല്‍പി സ്‌കൂളില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് സി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ സി ഗോപാലകൃഷ്ണന്‍, എഇഒ രവീന്ദ്രനാഥറാവു, ഡിപിഒ രവിവര്‍മ്മന്‍, സുകുമാരന്‍ പായം, ധന്യ, എ രാഘവന്‍, ബി കെ അബ്ബാസ്, മധുസൂദനന്‍ സംസാരിച്ചു. കൊട്ടോടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാപഞ്ചായത്ത് അംഗം ഇ പത്മാവതി ഉദ്ഘാടനം ചെയ്തു. തച്ചങ്ങാട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എയും മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എജിസി ബഷീറും ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കും. എല്‍പി, യുപി ക്ലാസ്സുകളില്‍ കംപ്യൂട്ടര്‍ സൗകര്യം ഏര്‍പ്പെടുത്തും. ക്ലാസ് മുറിയിലെ ഭൗതിക സാഹചര്യങ്ങള്‍, പഠന സംവിധാനങ്ങള്‍, വിനിമയ രീതി, അധ്യാപക പരിശീലനം, മൂല്യ നിര്‍ണയം, ഭരണ-മോണിറ്ററിങ് സംവിധാനങ്ങള്‍ എന്നിവ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും. സ്‌കൂളുകളില്‍ നവീകരിച്ച ലാബുകള്‍, ജൈവവൈവിധ്യ ഉദ്യാനങ്ങള്‍, കലാകായിക-സാംസ്‌കാരിക ടാലന്റ് പാര്‍ക്കുകള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവ പൊതു വിദ്യാലയങ്ങളുടെ ഭാഗമാക്കും. എട്ട് മുതല്‍ 12 വരെ ക്ലാസ്സുകള്‍ ഹൈടെക് ആക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss