|    Sep 26 Wed, 2018 5:13 pm
FLASH NEWS

പൊതുവിദ്യാഭ്യാസ ശാക്തീകരണം അനിവാര്യം: കെഎസ്ടിഎ

Published : 18th January 2017 | Posted By: fsq

 

അടൂര്‍: കേരളം ഇന്ന് അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പൊതുവിദ്യാഭ്യാസ ശാക്തീകരണം വഴി പരിഹാരം കാണാനാവുമെന്ന് കെഎസ്ടിഎ ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു. ഇതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയിപ്പിക്കാന്‍ അധ്യാപകരുടെയും പൊതുസമൂഹത്തിന്റെയും യോജിച്ച പ്രവര്‍ത്തനം ഉണ്ടാവണമെന്ന് കെഎസ്ടിഎയുടെ കൊടുമണ്ണില്‍ നടന്ന ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തെ ലോകത്തിനു മുന്നിലെത്തിച്ച പൊതുവിദ്യാഭ്യാസത്തെ തിരിച്ചു പിടിക്കുന്ന പ്രക്രിയ കേരളത്തിന്റെ ഭാവിക്ക് നിര്‍ണായകമാണ്. വിദ്യാഭ്യാസത്തെ വര്‍ഗീയവല്‍ക്കരിക്കുന്നതിനും സ്വകാര്യവല്‍ക്കരിക്കുന്നതിനുമുള്ള ദേശീയ പാഠ്യ പദ്ധതി ചട്ടക്കൂട് നിര്‍ദേശങ്ങള്‍ നിരാകരിക്കു സ്വാശ്രയ കോളജ് മാനേജ്‌മെന്റുകളിലെ വിദ്യാര്‍ഥി വിരുദ്ധ നടപടികള്‍ അവസാനിപ്പിക്കാന്‍ നിയമനിര്‍മാണം നടത്തുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സ്വര്‍ണ കപ്പിനായി നടത്തിയ ജില്ലാതല ക്വിസ് മത്സര ജേതാക്കള്‍ക്ക് ജില്ലാ പഞ്ചായത്തംഗം ബി സതികുമാരി സമ്മാനദാനം നിര്‍വഹിച്ചു. മല്ലപ്പള്ളി ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സുദേവ് സി എസ്, അഞ്ജന ഗംഗാധരന്‍ ഒന്നാം സ്ഥാനവും ആങ്ങമൂഴി എസ്എവി എച്ച്എസിലെ അക്ഷയ് എസ് കുമാര്‍, ബുദ്ധദേവ് വി എന്നിവര്‍ രണ്ടാം സ്ഥാനവും നേടി. എ കെ പ്രകാശ്, എസ് രാജേഷ് സംസാരിച്ചു.വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം സംസ്ഥാന വൈസ്പ്രസിഡന്റ് കെ ജെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സി ടി വിജയാനന്ദന്റെ അധ്യക്ഷതയില്‍ സി വി സുരേഷ്‌കുമാര്‍, എ എസ് സുമ, കെ ഷാജി, എസ് അബ്ദുള്‍ ലത്തീഫ്, രാജന്‍ ഡി ബോസ്, വി ആര്‍ രാജലക്ഷ്മി സംസാരിച്ചു. സമാപന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ബി സുരേഷ്, ജില്ലാ സെക്രട്ടറി കെ എന്‍ ശ്രീകുമാര്‍, ജനറല്‍ കണ്‍വീനര്‍ ഡി രജാറാവു സംസാരിച്ചു. പൊതു സമ്മേളനം മുന്‍ എംഎല്‍എ ടി കെ ദേവകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ഹരികുമാറിന്റെ അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ യു ജനീഷ്‌കുമാര്‍, ജില്ലാ സെക്രട്ടറി കെ എന്‍ ശ്രീകുമാര്‍, കെ മോഹനന്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss