|    Sep 21 Fri, 2018 11:59 pm
FLASH NEWS

പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വന്നത് സ്വാഗതാര്‍ഹം: കെ കൃഷ്ണന്‍കുട്ടി എംഎല്‍എ

Published : 30th January 2017 | Posted By: fsq

 

കൊല്ലങ്കോട്: എസ് എസ് എഫ് ജില്ലാ എക്‌ലന്‍സി ടെസ്റ്റ് പുതുനഗരം ഉദയം കോളജില്‍ കെ കൃഷ്ണന്‍കുട്ടി എം എല്‍ എ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വന്നത് സ്വാഗതാര്‍ഹമാണെന്നും എസ് എസ് എഫിന്റെ ഇത്തരം  പ്രവര്‍ത്തനങ്ങള്‍ അഭിനന്ദാര്‍ഹമാണെന്നും എം എല്‍ എ പറഞ്ഞു. ജില്ലയില്‍ അമ്പത്തിയെട്ട് കേന്ദ്രങ്ങളിലായി 3140 എസ് എസ് എല്‍ സി, ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികള്‍ എക്‌സലന്‍സി ടെസ്റ്റ് പങ്കെടുത്തു. ജാബിര്‍ സഖാഫി അധ്യക്ഷത വഹിച്ചു.
റഫീഖ് കയിലിയാട് സ്വാഗതവും നൗഫല്‍പാവുകോണം നന്ദിയും പറഞ്ഞു. ശെരീഫ് ചെര്‍പ്പുളശേരി മോട്ടിവേഷന്‍ ക്ലാസിന് നേതൃത്വം നല്‍കി. ബശീര്‍ സഖാഫി വണ്ടിത്താവളം, ശഫീഖ് അല്‍ഹസനി കൊമ്പം , ഫാസില്‍ റഹ് മാന്‍ നണ്ടന്‍കിഴായ് , ഫൈസല്‍ഫാളിലി , റിയാസ് ഫാളിലി, അനീഷ്ഖാന്‍ പുതുനഗരം പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss