|    Jul 24 Mon, 2017 10:21 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പൊതുവിതരണ രംഗത്തെ അഴിമതി വച്ചുപൊറുപ്പിക്കില്ല: മന്ത്രി

Published : 15th July 2017 | Posted By: fsq

 

തൃശൂര്‍: റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ കൃത്യമായും ഭദ്രമായും എത്തിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പൊതുവിതരണരംഗത്തെ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. തൃശൂര്‍ മണിയന്‍ കിണര്‍ ആദിവാസി കോളനിയില്‍ ആദിവാസി ഊരുകളിലേക്ക് സഞ്ചരിക്കുന്ന റേഷന്‍ കടയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യഭദ്രതാ നിയമം സാവകാശത്തോടെ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അവസരം തന്നില്ല. ധൃതി പിടിച്ച് നിയമം നടപ്പാക്കിയതിന്റെ അപാകതകള്‍ പരിഹരിച്ചുവരുകയാണ്. പാവപ്പെട്ടവര്‍ക്ക് നിയമനുസരിച്ച് ലഭിക്കേണ്ട 35 കിലോ ഭക്ഷ്യധാന്യം എല്ലാവര്‍ക്കും ലഭിക്കുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തും. പൊതുവിതരണ മേഖലയെ സംശുദ്ധവും സുതാര്യവുമാക്കും. 333 റേഷന്‍ മൊത്തക്കച്ചവടക്കാരെ ഒഴിവാക്കി വാതില്‍പ്പടി വിതരണം തുടങ്ങിയത് ഇതിന്റെ ഭാഗമായാണ്. റേഷന്‍ വിതരണം കുറ്റമറ്റതും കാര്യക്ഷമവുമാക്കാന്‍ റേഷന്‍ കടകളില്‍ ഇ-പോസ്റ്റിങ് മെഷീന്‍ സ്ഥാപിക്കും- മന്ത്രി പറഞ്ഞു. ആദിവാസി വിഭാഗങ്ങള്‍ക്ക് അനുവദിച്ച ഗോതമ്പ് ആട്ടയാക്കി നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു. അഡ്വ. കെ രാജന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ റേഷന്‍ രംഗത്തെ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. സഞ്ചരിക്കുന്ന റേഷന്‍കട യാഥാര്‍ഥ്യമാക്കാന്‍ പ്രയ്തനിച്ച താലൂക്ക് സപ്ലൈ ഓഫിസര്‍ ജയചന്ദ്രന്‍, പീച്ചി വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ എ ഒ സണ്ണി എന്നിവര്‍ക്ക് മന്ത്രി പി തിലോത്തമന്‍ സ്‌നേഹോപഹാരം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക