|    Oct 18 Thu, 2018 5:07 pm
FLASH NEWS

പൊതുമേഖല വ്യവസായ സ്ഥാപനങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യം : ഉമ്മന്‍ചാണ്ടി

Published : 29th May 2017 | Posted By: fsq

 

തിരുവല്ല: പൊതുമേഖല വ്യവസായ സ്ഥാപനങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. ചുമത ട്രാക്കോ കേബിള്‍ എംപ്ലോയീസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷന്‍ പ്രസിഡന്റ് മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് എ ഷംസുദ്ദിന്‍, കെപിസിസി നിര്‍വാഹക സമിതിയംഗം സതീഷ് കൊച്ചുപറമ്പില്‍, കെ ഇ അബ്ദുര്‍റഹ്മാന്‍, ഉമ്മന്‍ അലക്‌സാണ്ടര്‍, സതീഷ് ചാത്തങ്കരി, സുരേഷ് ബാബു പാലാഴി, രാജേഷ് ചാത്തങ്കരി, ആര്‍ ജയകുമാര്‍, എം ഒ ഏബ്രഹാം സംസാരിച്ചു. ഭാരവാഹികള്‍: കെ ശിവദാസന്‍ നായര്‍ (പ്രസിഡന്റ്), ഉമ്മന്‍ അലക്‌സാണ്ടര്‍ (വര്‍ക്കിങ് പ്രസി., എം ഒ ഏബ്രഹാം (വൈ. പ്രസി), ജിജി കെ മൈക്കിള്‍ (ജനറല്‍ സെക്ര.), വി എന്‍ മോഹന്‍ദാസ് (സെക്ര.).

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss