|    Aug 17 Thu, 2017 5:15 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്

Published : 2nd August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി. രാജ്യത്തിന്റെ സ്വന്തമായ എയര്‍ ഇന്ത്യ സ്വകാര്യ മേഖലയ്ക്ക് കൈമാറിയാല്‍ അതിലെ ജീവനക്കാര്‍ വഴിയാധാരമാവും. ഇന്ത്യയിലെ പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള പീരങ്കിനിര്‍മാണ കമ്പനികളടക്കം അടച്ചുപൂട്ടി സ്വകാര്യമേഖയില്‍ നിന്ന് വാങ്ങാനുള്ള തീരുമാനം അമ്പരപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട ജില്ലാ ആശുപത്രികളില്‍ കാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗം എന്നിവയ്ക്കായി സ്വകാര്യ മേഖലയെ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് കൊടും പാതകമാണെന്നും പാവപ്പെട്ടവന്റെ ഏക രക്ഷാമാര്‍ഗമായ ഗവണ്‍മെന്റ് ആശുപത്രികള്‍ സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ബഷീര്‍ ലോക്‌സഭയില്‍ പറഞ്ഞു.അതേസമയം സ്വന്തം ശമ്പളം കൂട്ടാന്‍ എംപിമാര്‍ക്കുള്ള അധികാരവും ആധാര്‍പോലുള്ള നിര്‍ണായക ബില്ലുകള്‍ ചര്‍ച്ചകൂടാതെ പാസാക്കുന്നതിനെയും ബിജെപി ലോക്‌സഭാംഗം വരുണ്‍ഗാന്ധി ചോദ്യംചെയ്തു.  ശൂന്യവേളയിലാണ് ഇദ്ദേഹം വിഷയം അവതരിപ്പിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക