|    Aug 20 Sun, 2017 10:50 pm
FLASH NEWS

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സമിതി നെടുമ്പാശ്ശേരി വിമാനത്താവളം സന്ദര്‍ശിച്ചു

Published : 22nd October 2016 | Posted By: SMR

നെടുമ്പാശ്ശേരി: പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സമിതി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സന്ദര്‍ശനം നടത്തി. സുസ്ഥിര വികസനം, ഹരിത സംരംഭങ്ങള്‍, കുറഞ്ഞ ചിലവിലെ ടെര്‍മിനല്‍ നിര്‍മാണം എന്നിവയിലൂടെ സിയാല്‍ രാജ്യത്തെ മറ്റ് വിമാനത്താവളങ്ങള്‍ക്ക് മാതൃകയാണെന്ന് സമിതി വിലയിരുത്തി. ലോക്‌സഭയിലേയും രാജ്യസഭയിലേയും എംപിമാര്‍ ഉള്‍പ്പെട്ട എട്ടംഗ സംഘം സമിതി അധ്യക്ഷന്‍ രമേശ് ബയാസ് എംപിയുടെ നേതൃത്വത്തിലാണ് ഇന്നലെ സിയാലില്‍ സന്ദര്‍ശനത്തിനെത്തിയത്. 1100 കോടി രൂപ സിയാല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ടി 3 ടെര്‍മിനല്‍, 15.4 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള സൗരോര്‍ജ പാടം തുടങ്ങിയവ സമിതി സന്ദര്‍ശിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥരുമായി സിയാലിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച നടത്തി. സിയാല്‍ എംഡി വി ജെ കുര്യന്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് വിശദീകരിച്ചു. സിയാല്‍ ഡയറക്ടര്‍ എസികെ നായര്‍, എക്‌സി.ഡയറക്ടര്‍ എ എം ഷബീര്‍, ഉദ്യോഗസ്ഥരായ സുനില്‍ ചാക്കോ, ജോസ് തോമസ്, ടി ആര്‍ ഗോപാലകൃഷ്ണ, കെ പി തങ്കച്ചന്‍, ഹഡ്‌കോ റീജ്യനല്‍ ജനറല്‍ മാനേജര്‍ ബീന ഫിലിപ്പോസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക