|    Dec 17 Mon, 2018 6:22 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴില്‍ദാന പദ്ധതിവരുമാനപരിധി ഉയര്‍ത്തി

Published : 22nd November 2018 | Posted By: kasim kzm

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമുള്ള നിയമനം സംബന്ധിച്ച് അപേക്ഷിക്കുന്നതിനുള്ള വാര്‍ഷിക വരുമാനപരിധി ആറുലക്ഷം രൂപയില്‍ നിന്ന് എട്ടുലക്ഷം രൂപയായി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിനു കീഴില്‍ 2005 ജൂണ്‍ മുതല്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 13 പേരുടെ സേവനം 2006 ജൂണ്‍ ഒന്നുമുതല്‍ പ്രാബല്യത്തോടെ ക്രമപ്പെടുത്തും. ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്കെതിരേയുള്ള അക്രമങ്ങള്‍ ഉള്‍പ്പെട്ട കേസുകള്‍ അതിവേഗം വിചാരണ ചെയ്യുന്നതിന് എല്ലാ ജില്ലയിലും ഓരോ അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയെ പ്രത്യേക കോടതികളായി പ്രഖ്യാപിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കാനും യോഗത്തില്‍ തീരുമാനമായി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ക്ലിനിക്കല്‍ മൈക്രോബയോളജിയില്‍ ഒരു ജൂനിയര്‍ കണ്‍സള്‍ട്ടന്റിന്റെ സ്ഥിരം തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെടാത്ത മിശ്ര വിവാഹിതര്‍ക്ക് സാമൂഹികനീതി വകുപ്പ് മുഖേന നല്‍കിവരുന്ന ഒറ്റത്തവണ ധനസഹായത്തിനുള്ള വാര്‍ഷിക കുടുംബ വരുമാന പരിധി 50,000 രൂപയില്‍ നിന്ന് ഒരുലക്ഷം രൂപയായി വര്‍ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. മിശ്ര വിവാഹിതര്‍ക്ക് ഒറ്റത്തവണയായി 30,000 രൂപയാണ് ധനസഹായം നല്‍കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss