|    Jan 21 Sat, 2017 1:33 am
FLASH NEWS

പൊതുമേഖലാ ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്നതായി പരാതി

Published : 12th October 2016 | Posted By: Abbasali tf

അടൂര്‍: ജില്ലയിലെ പൊതുമേഖലാ ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്നതായി പരാതി. നിസ്സാര കാരണങ്ങള്‍ പറഞ്ഞ് അപേക്ഷ നിരസിച്ച് ഗുണഭോക്താക്കളെ മടക്കി അയക്കുകയാണ്. സ്വകാര്യ ബാങ്കുകള്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ പോലും തയ്യാറാവുന്നില്ല. ബാങ്കുകളുടെ ഇത്തരം സമീപനങ്ങള്‍ കേരളത്തില്‍ ഭാവിയില്‍ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും. മെഡിക്കല്‍, എന്‍ജിനീയറിങ് അടക്കം പ്രഫഷണല്‍ കോഴ്‌സുകളുടെ പ്രവേശനം പൂര്‍ത്തിയാകാറായ ഘട്ടത്തില്‍ ബാങ്കുകളുടെ ഭാഗത്തുനിന്നുള്ള നിഷേധസമീപനം സമൂഹത്തില്‍ ഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെ വിദ്യാഭാസ സ്വപ്‌നങ്ങളെയാണ് തകര്‍ക്കുന്നത്. മെറിറ്റ് സീറ്റില്‍ പ്രവേശനം നേടുന്നവര്‍ക്ക് മാത്രമായി വായ്പ പരിമിതപ്പെടുത്തുക എന്ന നയമാണ് ബാങ്കുകള്‍ സ്വീകരിക്കുന്നത്. 80 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങുന്നവര്‍ മാത്രമാണ് മെറിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക