സമീര്‍ കല്ലായി
കോഴിക്കോട്: വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ ടെക്സ്റ്റൈയില്‍ മില്ലുകളുടെ തലപ്പത്ത് മാറ്റത്തിന് കളമൊരുങ്ങുന്നു. അഴിമതിക്കാരേയും ആരോപണ വിധേയരേയും തലപ്പത്തു കുടിയിരുത്തിയത് നേരത്തെ തേജസ് പുറത്തു കൊണ്ടുവന്നിരുന്നു. ഇതേത്തുടര്‍ന്ന് റദ്ദാക്കിയ നിയമനങ്ങളിലേക്കാണ് ആരോപണ വിധേയരല്ലാത്തവരെ പരിഗണിക്കുന്നത്.
ഉന്നത ഉദ്യോഗസ്ഥരുടെ അഴിമതിയില്‍ പല മില്ലുകളും അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു. നിലവിലുള്ള മൂന്ന് എംഡിമാരുടെ പേരില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ കെഎസ്ടിസി ഉള്‍പ്പെടെ ഏഴ് മില്ലുകളുടെ എംഡിമാരായ ഗണേഷ്, കൊല്ലം സഹകരണ സ്പിന്നിങ് മില്‍, കോട്ടയം പ്രിയദര്‍ശിനി മില്‍ എംഡിയായ ഡി അരുള്‍ ശെല്വന്, തൃശൂര്‍ സഹകരണ സ്പിന്നിങ് മില്‍, കുറ്റിപ്പുറം മാല്‍കോ ടെക്സ് എന്നിവയുടെ എംഡിയായ കെ ശശീന്ദ്രന് എന്നിവര്‍ക്കു പകരമാണ് പുതിയ നിയമനം വരുന്നത്.
സാധ്യതാ പട്ടികയില്‍ ഇടം നേടിയവര്‍ . കെഎസ്ടിസി എംഡിയായും ടെക്സ് ഫെഡിന്റെ അധിക ചുമതലയും എം കെ സലീം, ആലപ്പി മില്‍ സിഇഒ പി എസ് ശ്രീകുമാര്‍, കൊല്ലം എംഡിയുടെ താല്‍ക്കാലിക ചുമതല ഉമേഷ് കൃഷ്ണ, കോട്ടയം പ്രിയദര്‍ശിനി താല്‍ക്കാലിക ചുമതല മനോജ്, തൃശൂര്‍ സഹകരണ സ്പിന്നിങ് മില്‍ എംഡിയുടെ അധിക ചുമതല പി ആര് രമേശ്, മാള മില്‍ എംഡിയായ പി സജു, കുറ്റിപ്പുറം മാല്‍കോ ടെക്സ് എംഡിയുടെ താല്‍ക്കാലിക ചുമതല എം മുഹമ്മദ് ബഷീര്‍, മലപ്പുറം മില്‍ എംഡി എബി തോമസ്, കണ്ണൂര്‍ മില്‍ എംഡി പി ആര് രമേശ്, തൃശൂര്‍ മില്‍ മാനേജര്‍ പി സി അന്‍സാര്‍, എടരിക്കോട് മില്‍, മലബാര്‍ വീവിങ് മില്‍, ഫിനാന്‍സ് മാനേജര്‍ അധിക ചുമതലയും കെ സഹീര്‍, ടെക്സ് ഫെഡ് ജിഎം പി എസ് രാജീവ്, ടെക്സ്ഫെഡിനു കീഴിലുള്ള പവര്‍ലൂം സംഘങ്ങളുടെ കോ-ഓഡിനേറ്റര്‍ സനാതനന്.
വ്യവസായ മന്ത്രി എ സി മൊയ്തീന് ചെറിയ ഭേദഗതിയോടെ മേല്‍ പട്ടികയ്ക്ക് അംഗീകാരം നല്കി ഉടന്‍ ഉത്തരവിറക്കുമെന്നറിയുന്നു. ഉദ്യോഗസ്ഥതല മാറ്റം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കും. ടെക്സ്റ്റയില്‍ മേഖലയില്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയവും ഉയര്‍ന്ന വിദ്യഭ്യാസ യോഗ്യതയുള്ളവരും അഴിമതി രഹിതരായവരേയുമാണ് പുതുതായി പരിഗണിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.