|    Jan 24 Tue, 2017 8:48 pm
FLASH NEWS

പൊതുമുതല്‍ പാര്‍ട്ടി പ്രചാരണത്തിന് ഉപയോഗിക്കരുത്: തിര. കമ്മീഷന്‍

Published : 9th October 2016 | Posted By: SMR

ന്യൂഡല്‍ഹി: പൊതുമുതലും സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിച്ച് രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രചാരണം നടത്തരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദേശം. ഇതുസംബന്ധിച്ച നിര്‍ദേശമുള്ള കത്ത് കമ്മീഷന്‍ എല്ലാ ദേശീയ, സംസ്ഥാന പാര്‍ട്ടികളുടെയും പ്രസിഡന്റ്/സെക്രട്ടറിമാര്‍ക്ക് അയച്ചു. ഖജനാവിലെ പണമുപയോഗിച്ചുള്ള പരസ്യങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രചാരണം ഉദ്ദേശിച്ചാവരുതെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. നിയമം ലംഘിക്കുന്നത് കമ്മീഷന്റെ നിയമപ്രകാരമുള്ള നിര്‍ദേശങ്ങള്‍ അവഗണിക്കുന്നതുപോലെ കണ്ട് നടപടിയെടുക്കുമെന്ന് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. പാര്‍ട്ടിയുടെ പ്രചാരണത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു പുറമെ സര്‍ക്കാരിന്റെ കീഴിലുള്ള കേന്ദ്രങ്ങളോ സ്ഥാപനങ്ങളോ ഉപയോഗിക്കരുതെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുമായും മറ്റും ചര്‍ച്ചചെയ്ത ശേഷമാണ് കമ്മീഷന്‍ ഇത്തരമൊരു നടപടി കൈക്കൊണ്ടത്. ചര്‍ച്ചയില്‍ ഈ നിര്‍ദേശത്തെ ഭൂരിഭാഗം പാര്‍ട്ടികളും സ്വാഗതം ചെയ്തതായി കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക