|    Dec 10 Mon, 2018 2:05 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പൊതുമുതല്‍ നശിപ്പിച്ചവരെ കണ്ടെത്താന്‍ ജില്ലാപോലിസ് മേധാവിമാര്‍ക്ക് നിര്‍ദേശം

Published : 16th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടവരെ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലിസ് മേധാവി ജില്ലാ പോലിസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം.
ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം സംസ്ഥാന പോലിസ് മേധാവിയെ അറിയിക്കണം. അക്രമവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസിക്ക് 1.25 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി കെഎസ്ആര്‍ടിസി സിഎംഡി അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്. പൊതുമുതല്‍ നശിപ്പിക്കുന്ന തരത്തില്‍ അക്രമത്തില്‍ ഏര്‍പ്പെടുകയോ അക്രമത്തിന് പ്രേരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് ജാമ്യം നല്‍കുമ്പോള്‍ നശിപ്പിക്കപ്പെട്ട വസ്തുവകകളുടെ മൂല്യത്തിന് തുല്യമായ തുക കെട്ടിവയ്ക്കണമെന്ന സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനോട് സംസ്ഥാന പോലിസ് മേധാവി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അക്രമങ്ങള്‍ നേരിടുന്നതിന് റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍ രൂപീകരിക്കണമെന്ന നിര്‍ദേശം നടപ്പില്‍ വരുത്തണമെന്നും പോലിസ് മേധാവി അഭ്യര്‍ത്ഥിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss