|    Sep 25 Tue, 2018 2:25 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

പൊതുമാപ്പ് : വാര്‍ത്ത നിഷേധിച്ച്സൗദി അധികൃതര്‍

Published : 16th January 2017 | Posted By: fsq

 

റിയാദ്: അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്ക് സൗദി ഭരണകൂടം പൊതുമാപ്പ് പ്രഖ്യാപിച്ചുവെന്ന റിപോര്‍ട്ടുകള്‍ തെറ്റാണെന്ന് അറബ് മാധ്യമങ്ങള്‍. പൊതുമാപ്പ് സംബന്ധിച്ച വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് പാസ്‌പോര്‍ട്ട് വിഭാഗത്തെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഏപ്രില്‍ 12 വരെയുള്ള മൂന്ന് മാസക്കാലം സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നതായാണ് കഴിഞ്ഞ ദിവസം വാര്‍ത്ത പരന്നത്. പല കാരണങ്ങളാല്‍ സൗദിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ആശ്വാസമേകുന്നതായിരുന്നു വാര്‍ത്ത. ക്രിമിനല്‍ കുറ്റങ്ങളില്‍പ്പെട്ടല്ലാതെ ജയിലില്‍ കിടക്കുന്നവര്‍ക്കും വിസ കാലാവധി കഴിഞ്ഞും സൗദിയില്‍ തങ്ങുന്ന ഹജ്ജ് തീര്‍ഥാടകര്‍ക്കും നാട്ടിലേക്ക് മടങ്ങാനുള്ള അവസരമുണ്ടെന്നും വാര്‍ത്തയില്‍ അറിയിച്ചിരുന്നു.അനധികൃതമായി താമസിക്കുന്ന വിദേശികളെ കയറ്റിവിടുമ്പോള്‍ പിന്നീട് രാജ്യത്തേക്ക് തിരിച്ച് വരുന്നത് തടയാന്‍ വിരലടയാളം ശേഖരിച്ച് വയ്ക്കാറുണ്ട്. എന്നാലിത്തവണ അത്തരം നടപടിയുണ്ടാവില്ലെന്നും വാര്‍ത്തയുണ്ടായിരുന്നു. പൊതുമാപ്പ് കാലാവധി പൂര്‍ത്തിയാക്കുന്നതോടെ അനധികൃതക്കാരെ പിടികൂടാന്‍ പരിശോധന സര്‍ക്കാര്‍ കര്‍ശനമാക്കുമെന്നും വിവിധ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ചില അറബ് പത്രങ്ങളില്‍ തന്നെയാണ് ഈ വാര്‍ത്തയും വന്നത്. എന്നാല്‍, ഈ വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നാണ് പുതിയ റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss