|    Jun 24 Sun, 2018 12:55 pm
FLASH NEWS
Home   >  Pravasi   >  

പൊതുമാപ്പ് പ്രഖ്യാപിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതം

Published : 15th January 2017 | Posted By: fsq

 

ജിദ്ദ: സൗദിയില്‍ അനധികൃതരായി തങ്ങുന്നവര്‍ക്ക് ശിക്ഷയില്ലാതെ രാജ്യംവിട്ടുപോകാന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സൗദി ജവാസാത്ത്. ഔദ്യോഗിക അറിയിപ്പുകള്‍ നല്‍കുന്നതിന് ഭരണകൂടത്തിന് വ്യവസ്ഥാപിത മാര്‍ഗങ്ങളുണ്ടെന്നും ജവാസാത്ത് അത്തരമൊരു വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്നു മുതല്‍ 90 ദിവസത്തേക്ക് ഇളവ് പ്രഖാപിച്ചുവെന്നും ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടില്ലാത്ത മുഴുവന്‍ തൊഴില്‍, താമസ നിയമലംഘകര്‍ക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താമെന്നും സൗദി ജവാസാത്ത് അറിയിച്ചതായി വ്യക്തമാക്കി മലയാള ചാനലകളും വെബ്‌സൈറ്റുകളും ഇന്നലെ വാര്‍ത്ത നല്‍കിയിരുന്നു. താമസ-തൊഴില്‍ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവര്‍ക്കും ഹുറൂബുകാര്‍ക്കും പുതിയ തൊഴില്‍, സന്ദര്‍ശന-തീര്‍ത്ഥാടന വിസയില്‍ സൗദിയിലേക്കു വരുന്നതിന് വിലക്കുണ്ടാവില്ലെന്നും വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് സൗദി ജവാസാത്ത് പൂര്‍ണമായും നിഷേധിച്ചത്. വിദേശികള്‍ക്ക് തൊഴില്‍-താമസ രേഖകള്‍ ശരിയാക്കുന്നതിന് അവസരം നല്‍കുന്നുവെന്ന് തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ വ്യാജമാണെന്ന് സൗദി അധികൃതര്‍ അറിയിച്ചതായി ഗള്‍ഫ് തേജസ് കഴിഞ്ഞ വ്യാഴാഴ്ച റിപോര്‍ട്ട് ചെയ്തിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss