|    Sep 21 Fri, 2018 2:14 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

പൊതുമാപ്പ്: ആവശ്യമെങ്കില്‍ വിമാനം ചാര്‍ട്ടര്‍ ചെയ്യും

Published : 14th August 2018 | Posted By: ke

ദുബയ്: യുഎഇയില്‍ നടന്നു വരുന്ന പൊതുമാപ്പ് ശഌഘനീയമാമാണെന്നും ഇക്കാര്യത്തില്‍ യുഎഇയെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി ഡോ. വി.കെ സിംഗ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇത് നല്ല നീക്കമാണ്. പല കാരണങ്ങളാല്‍ നിയമ വിധേയരല്ലാത്തവര്‍ക്ക് നിയമപരമാവാനും, സ്വന്തം നാടുകളിലേക്ക് പോകേണ്ടവര്‍ക്ക് അങ്ങനെയും സഹായകമായി വര്‍ത്തിക്കുന്നതാകും ഈ പൊതുമാപ്പ്. ഇത്തവണത്തെ പൊതുമാപ്പില്‍ ഇന്ത്യക്കാര്‍ താരതമ്യേന കുറവാണെന്നാണ് അറിഞ്ഞിരിക്കുന്നത്. ഏതായാലും, നാട്ടിലേക്ക് പോകാന്‍ ധാരാളം പേരുണ്ടെങ്കില്‍ അര്‍ഹരായ ആളുകളെ എത്തിക്കാന്‍ പ്രത്യേക വിമാനം ചാര്‍റ്റര്‍ ചെയ്യാന്‍ നയതന്ത്ര കാര്യാലയങ്ങള്‍ പരിശോധിച്ച് നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss