|    Nov 21 Tue, 2017 12:41 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പൊതുമരാമത്തു വകുപ്പിലെ അഴിമതി: മാണിക്കും ഇബ്രാഹിംകുഞ്ഞിനും പങ്കെന്ന് വിജിലന്‍സ് റിപോര്‍ട്ട്

Published : 30th September 2016 | Posted By: SMR

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പില്‍ നടന്ന അഴിമതിയില്‍ മുന്‍ ധനമന്ത്രി കെ എം മാണിക്കും മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനും മുന്‍ പൊതുമരാമത്ത് സെക്രട്ടറിക്കും പങ്കെന്ന് വിജിലന്‍സ് റിപോര്‍ട്ട്. അഴിമതി നടന്നതായി കാണിച്ചുള്ള റിപോര്‍ട്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ നിയമസഭയുടെ മേശപ്പുറത്തു വച്ചു.
അനുബന്ധജോലിയുടെ പേരില്‍ തുക വര്‍ധിപ്പിച്ച് അഴിമതി നടത്തിയെന്നാണ് കണ്ടെത്തല്‍. 100 മുതല്‍ 300 ശതമാനം വരെയാണ് കരാര്‍ തുക വര്‍ധിപ്പിച്ചുനല്‍കുന്നത്. രാഷ്ട്രീയ-ഉന്നത ഉദ്യോഗസ്ഥ അഴിമതിയിലൂടെയാണ് കരാര്‍ തുക കൂട്ടുന്നതെന്നും റിപോര്‍ട്ടിലുണ്ട്. അസി. എന്‍ജിനീയര്‍ മുതല്‍ ചീഫ് എന്‍ജിനീയര്‍ വരെയുള്ള ഉന്നതപദവികള്‍ക്ക് അഞ്ചുലക്ഷം മുതല്‍ 50 ലക്ഷം വരെയാണ് കോഴ നല്‍കുന്നത്. അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് 10 ലക്ഷവും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് 20 ലക്ഷത്തിലധികവും കോഴ നല്‍കണം. മാത്രമല്ല, സൂപ്രണ്ടിങ് എന്‍ജിനീയര്‍ക്ക് 30 ലക്ഷവും ചീഫ് എന്‍ജിനീയര്‍ നിയമനത്തിന് 50 ലക്ഷവുമാണ് കോഴ. കരാറുകാര്‍ നല്‍കുന്ന ഈ പണം ഉദ്യോഗസ്ഥര്‍ അഴിമതിയിലൂടെ തിരിച്ചുപിടിച്ചെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
മന്ത്രിമാര്‍ക്കെന്ന പേരില്‍ പൊതുമരാമത്ത് വകുപ്പിലും വ്യാപക പണപ്പിരിവ് നടന്നിട്ടുണ്ട്. ഓരോ ഡിവിഷനില്‍നിന്നും 5 ലക്ഷം വരെ പിരിച്ചെടുത്തെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. പാലക്കാട് ജില്ല സാംപിളായി എടുത്ത് ഫിറോസ് എം റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക