|    Jan 22 Sun, 2017 3:25 am
FLASH NEWS

പൊതുഭരണ സെക്രട്ടറിയുടെ കാറിടിച്ച് വിദ്യാര്‍ഥിക്കു പരിക്ക്

Published : 27th September 2016 | Posted By: SMR

അരൂര്‍: പൊതു ഭരണ സെക്രട്ടറി ഉഷാ ടൈറ്റസിന്റെ കാറിടിച്ച് വിദ്യാര്‍ഥിക്ക് പരുക്ക്. ചന്തിരൂര്‍ ഔവ്വര്‍ ലേഡി ഓഫ് മേഴ്‌സി ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാഥിയായ അജയ് ദാസ് (11 ) ആണ് പരുക്കേറ്റത്.
അരൂരിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് എറണാകുളം മെഡിക്കല്‍ട്രസ്റ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും അജയ് ദാസനെ പ്രവേശിപ്പിച്ചു.
ദേശീയപാതയില്‍ അരൂര്‍ ആഞ്ഞിലിക്കാടിന്  സമീപം തിങ്കളാഴ്ച രാവിലെ എട്ടരക്കായിരുന്നു അപകടം. കോഴിക്കോട് നടക്കുന്ന പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്ത ശേഷം തിരുവന്തപുരത്തേക്കുള്ള മടക്കയാത്രയിലാണ് അപകടം ഉണ്ടായത്. സ്‌ക്കൂള്‍ കുട്ടിയെ രക്ഷിക്കുന്നതിന് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍   ബൈക്കില്‍ ഇടിക്കുകയും അതിനു ശേഷം നിയ്രന്തണം തെറ്റി കുട്ടിയെ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. അരൂര്‍ പോലിസ്  കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും ഗതാഗതം പുന:സ്ഥാപിക്കുകയും ചെയ്തു.
നിസ്സാര പരുക്കുകളോടെ ബൈക്ക് യാത്രികര്‍ അദ്ഭുതകരമായി രക്ഷപെട്ടു. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു.
അപകടത്തിനു ശേഷം ഉഷാ ടൈറ്റസ് പോലിസ് ജീപ്പിലെത്തി ആശുപത്രിയില്‍ കുട്ടിയെ സന്ദര്‍ശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക