|    Sep 25 Mon, 2017 1:40 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പൊതുഭരണം, പൊതുമരാമത്ത് വകുപ്പുകളിലെടുത്ത തീരുമാനങ്ങള്‍ ചട്ടവിരുദ്ധം: മന്ത്രിസഭാ ഉപസമിതി

Published : 22nd July 2016 | Posted By: SMR

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് പൊതുഭരണ വകുപ്പിലും മരാമത്ത് വകുപ്പിലുമെടുത്ത തീരുമാനങ്ങള്‍ ചട്ടവിരുദ്ധമായിട്ടാണെന്ന് മന്ത്രിസഭാ ഉപസമിതിയുടെ കണ്ടെത്തല്‍. പൊതുഭരണവകുപ്പില്‍ ആള്‍മാറാട്ട കേസില്‍പ്പെട്ട പ്രതിയെ ഒരു അന്വേഷണവും കൂടാതെ സര്‍വീസില്‍ തിരികെ പ്രവേശിപ്പിച്ചതായും സമിതി കണ്ടെത്തി.
പൊതുഭരണവകുപ്പില്‍ അസിസ്റ്റന്റായ വ്യക്തിയെയാണ് സര്‍വീസില്‍ തിരികെ പ്രവേശിപ്പിച്ചത്. ആള്‍മാറാട്ട കേസില്‍ പ്രതിയായ ഇയാള്‍ക്കെതിരേ അന്വേഷണം നടത്താന്‍പോലും സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. സസ്‌പെന്‍ഷനിലായിരുന്ന ഇദ്ദേഹത്തെ മെയില്‍ സര്‍വീസില്‍ തിരിച്ചെടുത്തു. മരാമത്ത് വകുപ്പില്‍ റോഡ് നിര്‍മാണത്തിന് കരാര്‍ നല്‍കിയതിലും ഗുരുതരമായ ക്രമക്കേട് നടന്നു.
കരമന-കളിയിക്കാവിള റോഡിന്റെ നിര്‍മാണത്തിന് മെറ്റല്‍ കൊണ്ടുവരാനായി 19.5 കോടി രൂപ യാത്രാചെലവിനത്തില്‍ അനുവദിച്ചതായി മന്ത്രിസഭാ ഉപസമിതി കണ്ടെത്തി. എസ്റ്റിമേറ്റില്‍ പുനപ്പരിശോധന നടത്താതെ യാത്രാചെലവായി അധിക തുക നല്‍കുകയായിരുന്നു. അത്യാവശ്യമാണെങ്കില്‍ ടെന്‍ഡര്‍ എക്‌സസിന് സാധ്യതയുണ്ടായിരുന്നു. എന്നാല്‍, ഇതിനു മുതിരാതെ യാത്രാചെലവിനായി തുക അനുവദിക്കുകയായിരുന്നു. അടുത്ത ബുധനാഴ്ച മന്ത്രിസഭാ ഉപസമിതി വീണ്ടും യോഗം ചേരും. മരാമത്തിലെ ഫയലുകള്‍ ഇനിയും പരിശോധിക്കേണ്ടതുണ്ടെന്നാണ് ഉപസമിതിയുടെ വിലയിരുത്തല്‍. എ കെ ബാലന്‍ അധ്യക്ഷനായ സമിതിയാണ് ഫയലുകള്‍ പരിശോധിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക