|    Oct 23 Tue, 2018 3:12 am
FLASH NEWS

പൊതുപരിപാടികളില്‍ എംപിയെ ഒഴിവാക്കല്‍ : യുഡിഎഫ് ഉപവാസം 24ന്

Published : 12th May 2017 | Posted By: fsq

 

കൊല്ലം: എംപി ഫണ്ട് വിനിയോഗത്തിലെ കാലതാമസത്തിനും വിവേചനത്തിനുമെതിരേയും ഔദ്യോഗിക പൊതുപരിപാടികളില്‍ നിന്നും എംപിയെ ഒഴിവാക്കുന്നതിനെതിരേയും സര്‍ക്കാരിന്റെ വികസന വിരുദ്ധ മെല്ലെപ്പോക്ക് നയത്തിനെതിരേയും എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ നേതൃത്വത്തില്‍ കൊല്ലം പാര്‍ലമെന്റ് നിയോജകമണ്ഡലത്തിലെ യുഡിഎഫ് ജനപ്രതിനിധികള്‍ 24ന് ഏകദിന ഉപവാസം നടത്തുമെന്ന് യുഡിഎഫ് നേതാക്കളായ കെസി രാജന്‍, ഫിലിപ്പ് കെ തോമസ്, ബിന്ദുകൃഷ്ണ, എ യൂനുസ്‌കുഞ്ഞ്, വടക്കനാട് രാധാകൃഷ്ണന്‍, തൊടിയൂര്‍ ലുക്മാന്‍, സിഎസ് മോഹന്‍കുമാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.കൊല്ലം ആനന്ദവല്ലീശ്വരത്ത് നടക്കുന്ന സമരപരിപാടികളുടെ ഉദ്ഘാടനം രാവിലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് മുഖ്യപ്രഭാഷണം നടത്തും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss