|    Aug 18 Sat, 2018 10:46 am
Home   >  Todays Paper  >  page 12  >  

പൊതുപണിമുടക്ക്: ഹജ്ജ് സര്‍വീസുകളെ ഒഴിവാക്കി

Published : 30th August 2016 | Posted By: SMR

നെടുമ്പാശ്ശേരി: രണ്ടാം തിയ്യതി വിവിധ ട്രേഡ് യൂനിയന്‍ സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുള്ള പൊതുപണിമുടക്കില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സര്‍വീസുകളെ ഒഴിവാക്കിയിട്ടുള്ളതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ല്യാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ള വിവിധ ട്രേഡ് യൂനിയന്‍ സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. സ്വകാര്യ വാഹനങ്ങളിലും, കെഎസ്ആര്‍ടിസി ബസ്സുകളിലുമായി ഓരോ ദിവസവും തീര്‍ത്ഥാടകര്‍ അടക്കം നൂറുകണക്കിന് ആളുകളാണ് നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍ എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss