|    Aug 19 Sun, 2018 3:32 am
FLASH NEWS
Home   >  Kerala   >  

പൊതുപണിമുടക്കിന് മാധ്യമജീവനക്കാരുടെ ഐക്യദാര്‍ഢ്യം

Published : 26th March 2018 | Posted By: G.A.G

കോഴിക്കോട് : കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധകരിനിയമങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകള്‍ ഏപ്രല്‍ രണ്ടിന്  പ്രഖ്യാപിച്ച പണിമുടക്കിന്  കെയുബ്ല്യൂജെ – കെഎന്‍ഇഎഫ് സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. 31ന് എല്ലാ ജില്ലാകേന്ദ്രങ്ങളിലും മാധ്യമപ്രവര്‍ത്തകരും മാധ്യമജീവനക്കാരും ഐക്യദാര്‍ഢ്യപ്രകടനങ്ങള്‍ നടത്തുവാനും പണിമുടക്കിന് അനുഭാവം പ്രകടിപ്പിച്ച് പോസ്റ്റര്‍ പ്രചാരണം നടത്താനും കോഴിക്കോട്ട് ചേര്‍ന്ന സംസ്ഥാനസമിതി യോഗം തീരുമാനിച്ചു. വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ നടപ്പാക്കാതെ കോടതിയലക്ഷ്യം കാട്ടുന്ന മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ പ്രത്യക്ഷസമരപരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനമായി. ഏപ്രിലില്‍ ഇതിനായി സംസ്ഥാനതല സമരകണ്‍വെന്‍ഷന്‍ ചേരും.യോഗത്തില്‍ കെഎന്‍ഇഎഫ്. സംസ്ഥാന പ്രസിഡണ്ട് സി മോഹനന്‍ അധ്യക്ഷനായി. കെയുബ്ല്യൂജെ ജനറല്‍ സെക്രട്ടറി സി നാരായണന്‍, പ്രസിഡണ്ട് കമാല്‍ വരദൂര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പ്രേമനാഥ്, പി വിപുല്‍ നാഥ്, കെ എന്‍ഇഎഫ് സംസ്ഥാന നേതാക്കളായ വി എ മജീദ്, പി സുധാകരന്‍, ജമാല്‍  ഫൈറൂസ്, എം അഷറഫ് സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss