|    Mar 28 Tue, 2017 3:39 pm
FLASH NEWS

പൊതുപണം നഷ്ടപ്പെടുത്തിയ നടപടി അന്വേഷിക്കണം: പി കെ ബിജു എംപി

Published : 30th September 2016 | Posted By: Abbasali tf

തൃശൂര്‍:  മെഡിക്കല്‍ കോളജില്‍ സ്ഥാപിച്ച മലിന ജലസംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാക്കാതെ പൊതുപണം അനാവശ്യമായി നഷ്ടപ്പെടുത്തിയമുന്‍ സര്‍ക്കാരിന്റെ നടപടി സര്‍ക്കാര്‍ സമഗ്രാന്വേഷണത്തിന് വിധേയമാക്കണമെന്ന് പികെ ബിജു എംപി ആവശ്യപ്പെട്ടു. പ്രസ്തുത ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും എംപി കത്ത് നല്‍കിയിട്ടുണ്ട്. ജില്ലാകലക്ടര്‍, പ്രിന്‍സിപ്പല്‍ എന്നിവരോടൊപ്പം മെഡിക്കല്‍ കോളജിലെ മലിനജലസംസ്‌കരണ പ്ലാന്റ് സന്ദര്‍ശിക്കുകയായിരുന്നു എംപി. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ പ്രീലാബ്‌ലിമിറ്റഡ് എന്ന കമ്പനിയാണ് മലിനജലസംസ്‌കരണ പ്ലാന്റിന്റെ കരാര്‍ഏറ്റെടുത്തിരുന്നത്. 4.50 കോടിരൂപ ചെലവഴിച്ചാണ് പ്ലാന്റ് സ്ഥാപിച്ചിട്ടുളളത്. നിര്‍മാണം പൂര്‍ത്തിയാകുന്നതിന് മുമ്പെ 2015ജൂണ്‍ മാസംഅഞ്ചിന് മുന്‍ മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു. ഇതിനു ശേഷം മാസങ്ങള്‍കഴിഞ്ഞാണ്പ്ലാന്റ് താല്‍ക്കാലികമായി പ്രവര്‍ത്തിക്കാവുന്ന സ്ഥിതിയിലെത്തിയത്. പ്ലാന്റ് സ്ഥാപിച്ചതിനു ശേഷം വൈദ്യുതിലഭിച്ചില്ലെന്നത് ചൂണ്ടിക്കാണിച്ച് പ്രവര്‍ത്തനം തുടങ്ങിയില്ല. പരിസരവാസികളുടെ പ്രതിഷേധത്തിന് ശക്തികൂടിയതോടെ  പ്രതിദിനം 4000 രൂപയുടെ ഡീസല്‍ ഉപയോഗിച്ച് പ്ലാന്റ് കുറച്ച്ദിവസം മാത്രമാണ് പ്രവര്‍ത്തിപ്പിച്ചത്. പിന്നീട് മെഡിക്കല്‍ വിദ്യാഭ്യാസഡയറക്ടറുടെ നിര്‍ദേശ പ്രകാരം പ്ലാന്റിന്റെ ട്രയല്‍ റണ്‍ നടത്തി കമ്പനി അധികൃതര്‍ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയുംചെയ്തു. പ്ലാന്റ് പ്രവര്‍ത്തനക്ഷമമാക്കണമെന്ന് നിയമസഭാസമിതിയും, മെഡിക്കല്‍കോളേജ് അധികൃതരും നിരവധി തവണ രേഖാമൂലംആവശ്യംഉന്നയിച്ചിരുന്നു. പുതിയമെഡിക്കല്‍കോളേജ്, നെഞ്ചുരോഗാശുപത്രി, നഴ്‌സിങ് കോളജ്എന്നിവിടങ്ങളിലെ മലിനജലം സംസ്‌കരിക്കുന്നതിനാണ് പ്ലാന്റ് സ്ഥാപിച്ചിട്ടുളളത്. പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ കമ്പനി താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ല. കമ്പനി നല്‍കിയജാമ്യതുകയും, റീടെന്‍ഷന്‍ തുകയും ഉപയോഗപ്പെടുത്തിമേഖലയിലെ വിദഗ്ദരെ ഉപയോഗപ്പെടുത്തി പ്ലാന്റ് പ്രവര്‍ത്തനക്ഷമമാക്കണമെന്ന്എംപി ആവശ്യപ്പെട്ടു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day