|    Jan 24 Tue, 2017 2:43 pm
FLASH NEWS

പൊതുനിരീക്ഷകര്‍ ജില്ലയിലെത്തി

Published : 29th April 2016 | Posted By: SMR

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ജില്ലയുടെ ചുമതലയുള്ള പൊതുനിരീക്ഷകര്‍ എത്തി. ഇന്നലെ വൈകീട്ട് ജില്ലയിലെത്തിയ നിരീക്ഷകര്‍ ഇന്നു മുതല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നിര്‍ദേശങ്ങള്‍ നല്‍കും.
സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥരായ എല്‍ നിര്‍മല്‍ രാജ്, എസ് എ രാമന്‍ എന്നിവരാണ് ജില്ലയുടെ ജനറല്‍ ഒബ്‌സര്‍വര്‍മാര്‍. തമിഴ്‌നാട് കേഡറിലെ ഉദ്യോഗസ്ഥരാണ് ഇരുവരും. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട് നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയാണ് നിര്‍മല്‍ രാജിനുള്ളത്. ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ മണ്ഡലങ്ങളുടെ ചുമതലയാണ് എസ് എ രാമന്‍ നിര്‍വഹിക്കുക.
ചേപ്പാട് എന്‍ടിപിസി ഗസ്റ്റ്ഹൗസിലാണ് ഒബ്‌സര്‍വര്‍മാരുടെ താമസം. ജില്ലയുടെ എല്ലാ തരത്തിലുമുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഇനി ഇവരുടെ നിരീക്ഷണത്തിലായിരിക്കും. ഇത്തവണ ആദ്യമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ പോലിസ് ഒബ്‌സര്‍വര്‍ ബസന്ത്കുമാര്‍ റാത്തും ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പോലിസിന്റെ വിന്യാസം, സുരക്ഷാ പദ്ധതികള്‍, പക്ഷപാതിത്തമില്ലാത്ത പോലിസ് എന്നിവ നിരീക്ഷിക്കുകയാണ് പോലിസ് ഒബ്‌സര്‍വറുടെ ദൗത്യം. ഇവരെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍: നിര്‍മല്‍ രാജ്: 828130 7210. എസ് എ രാമന്‍: 8281309210. ബസന്ത്കുമാര്‍ റാത്ത്: 828109 9412.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക