|    Oct 16 Tue, 2018 7:35 pm
FLASH NEWS

പൊതുനിരത്തില്‍ മാലിന്യം തള്ളുന്നവര്‍ക്കു പിടിവീഴും

Published : 21st September 2017 | Posted By: fsq

 

കോട്ടയം: പൊതുനിരത്തില്‍ മാലിന്യം തള്ളുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഇനി പിടിവീഴും. സ്വയം മാലിന്യ സംസ്‌കരണത്തിന് സംവിധാനങ്ങളുണ്ടാക്കാത്ത കച്ചവട സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ക്കശ നടപടി സ്വീകരിക്കുമെന്ന് നഗരസഭാ കൗ ണ്‍സില്‍ മുന്നറിയിപ്പു നല്‍കി. വ്യാപാര സ്ഥാപനങ്ങള്‍ സ്വന്തമായി പ്ലാന്റുണ്ടാക്കുകയോ മാലിന്യങ്ങള്‍ വീടുകളില്‍ കൊണ്ടുപോയി സംസ്‌കരിക്കുകയോ ചെയ്യണമെന്ന് ചെയര്‍പേഴ്‌സണ്‍ ഡോ. പി ആര്‍ സോന നിര്‍ദേശം നല്‍കി. തങ്ങളുണ്ടാക്കിയ മാലിന്യ സംസ്‌കരണ സംവിധാനം സ്ഥാപനങ്ങള്‍ നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ ബോധ്യപ്പെടുത്തുകയും ചെയ്യണം. നഗരത്തില്‍ ലൈസന്‍സുള്ള 5,560 വ്യാപാര സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. മാലിന്യ സംസ്‌കരണത്തിന് സംവിധാനങ്ങളുണ്ടാക്കണമെന്ന് ചൂണ്ടിക്കാട്ടി മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കിയതായി നഗരസഭാ ഹെല്‍ത്ത് വിഭാഗം കൗണ്‍സിലിനെ അറിയിച്ചു. ഇവര്‍ക്ക് നല്‍കിയ ഒരുമാസത്തെ നോട്ടീസ് ഈമാസം 15ന് അവസാനിച്ചിരുന്നു. എല്ലാ സ്ഥാപനങ്ങളിലും ഹെല്‍ത്ത് വിഭാഗം ജീവനക്കാര്‍ വീണ്ടും പരിശോധന നടത്തും. വെബ്‌സൈറ്റ് വഴി മുഴുവന്‍ വിവരങ്ങളും അപ്്‌ലോഡ് ചെയ്യും. ആദ്യഘട്ടമായി വ്യാപാരസ്ഥാപനങ്ങളില്‍നിന്ന് മാലിന്യം കൊണ്ടുപോവുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും. അടുത്തഘട്ടമായിരിക്കും പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കുക. ഖര, ദ്രവ്യ മാലിന്യസംസ്‌കരണത്തിനു സപ്തംബര്‍ 15ന് മുമ്പ് വ്യാപാരസ്ഥാപനങ്ങള്‍ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍. നഗരസഭയുടെയും മറ്റ് സ്വകാര്യ സ്ഥാപനങ്ങളുടെയും മാലിന്യങ്ങള്‍ കോടിമതയില്‍ കൊണ്ടുപോയി തള്ളുന്നതായും മാലിന്യ വണ്ടികള്‍ ജനങ്ങള്‍ ഉപയോഗിച്ചുവരുന്ന ജലാശയങ്ങളില്‍ കഴുകുന്നതായും ചില കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. യാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും വളരെയേറെ ബുദ്ധിമുട്ടാണ് ഇതുമൂലമുണ്ടാവുന്നത്. നഗരസഭാ സെക്രട്ടറിക്കും ചെയര്‍പേഴ്‌സണും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss