|    Apr 21 Sat, 2018 7:03 pm
FLASH NEWS

പൊതുജനാരോഗ്യ നിയമലംഘനം; 95 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Published : 11th May 2016 | Posted By: SMR

മലപ്പുറം: കൊതുക്-ജലജന്യ രോഗങ്ങള്‍ പടരുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വീടുക ള്‍, സ്ഥാപനങ്ങള്‍, തോട്ടങ്ങ ള്‍, നിര്‍മാണ സ്ഥലങ്ങള്‍, ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ എന്നിവ ആരോഗ്യ വകുപ്പ് പരിശോധിച്ചു.
കൊതുക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കല്‍, മലിനജലം പുറത്തേക്ക് ഒഴുക്കല്‍, മാലിന്യ നിക്ഷേപം, ജലസ്രോതസ്സ് മലിനമാക്കല്‍ തുടങ്ങിയവ കണ്ടെത്തിയ 95 സ്ഥാപന ഉടമകള്‍ക്ക് പബ്ലിക് ഹെല്‍ത്ത് ആക്ട് പ്രകാരം നോട്ടീസ് നല്‍കി. സേഫ് കേരള ഊര്‍ജിത പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായാണ് രോഗപകര്‍ച്ചക്ക് ഇടയാക്കുന്ന ഉറവിടങ്ങളില്‍ പരിശോധന നടത്തിയത്. ആരോഗ്യ വകുപ്പിലെ 476 ജീവനക്കാര്‍ 154 ടീമുകളായി 6,722 വീടുകള്‍ 312 സ്ഥാപനങ്ങള്‍ 51 നിര്‍മാണ സ്ഥലങ്ങള്‍ 145 ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, 83 തോട്ടങ്ങള്‍ എന്നിവ പരിശോധിച്ചു.
സൂര്യാഘാതം തടയുന്നതിന് പുറംജോലിക്കാരുടെ സമയ പുനക്രമീകരണം പാലിക്കാത്ത ക്വാറി ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ ലേബര്‍ ഓഫിസര്‍ക്ക് ശുപാര്‍ശ നല്‍കുകയും ചെയ്തിട്ടുണ്ട്. അംഗീകൃത ലാബിന്റെ ഗുണമേന്‍മ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ കുടിവെളളം വിതരണം ചെയ്യുന്ന കേന്ദ്രങ്ങള്‍ കണ്ടെത്തി അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആരോഗ്യ പ്രവര്‍ത്തകരോട് നിര്‍ദേശിച്ചിട്ടുണ്ട്.
വഴിയോര ശീതളപാനീയ കടകളില്‍നിന്നും മീന്‍കേടാകാതെ സൂക്ഷിക്കുന്നതിനുള്ള ഐസ് ഉപയോഗിച്ച് തയ്യാറാക്കിയ ശീതള പാനീയങ്ങള്‍ കണ്ടെത്തി നശിപ്പിച്ചു. മലപ്പുറത്ത് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ഉമ്മര്‍ ഫാറൂഖ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് പി കെ കുമാരന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ കെ പി സാദിഖ് അലി, ജെഎച്ച്‌ഐ വി ബി പ്രമോജ് തിരൂരില്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ.കെ മുഹമ്മദ് ഇസ്മായില്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഭാസ്‌കരന്‍ തൊടുമണ്ണില്‍, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ എം അബ്ദുള്‍ ഹമീദ്, പെരിന്തല്‍മണ്ണയില്‍ ആര്‍സിഎച്ച് ഓഫിസര്‍ ഡോ.ആര്‍ രേണുക, ജില്ലാ മലേറിയ ഓഫിസര്‍ ബി എസ് അനില്‍ കുമാര്‍, മഞ്ചേരിയില്‍ ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ പി അഹമ്മദ് അഫ്‌സല്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ പി രാജു, എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss