|    Feb 18 Sun, 2018 1:22 am
FLASH NEWS

പൊതുജനം വലഞ്ഞു : അവശ്യസാധന വില കുതിക്കുന്നു

Published : 30th January 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: പൊതുജനത്തെ വലച്ച് നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുന്നു. അരി, പഞ്ചസാര, വെളിച്ചെണ്ണ എന്നിവയ്ക്കാണ് വില വര്‍ധിക്കുന്നത്. വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യം. അരി, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ക്കാണ് വില കുതിച്ചുയരുന്നത്. ഇതില്‍ അരിക്കും പഞ്ചസാരയ്ക്കും ദിവസേന വിലവര്‍ധിക്കുന്ന കാഴ്ചയാണ് നിലവില്‍. കഴിഞ്ഞ 45 ദിവസത്തിനുള്ളില്‍ അരിക്ക് മാത്രം ഏഴു രൂപയോളമാണ് വര്‍ധിച്ചിരിക്കുന്നത്. 31 രൂപയുണ്ടായിരുന്ന ജയ അരിക്ക് 39 രൂപയായി വര്‍ധിച്ചു. 36 രൂപയായിരുന്ന പൊന്നിക്ക് 40ഉം 33 രൂപ വിലയുണ്ടായിരുന്ന കുറുവയ്ക്ക് 37ഉം 32 രൂപയായിരുന്ന കുത്തരിക്ക് 38ഉം രൂപയായി വില വര്‍ധിച്ചു. ഇതിനു പുറമെ 39 രൂപ വിലയുണ്ടായിരുന്ന പഞ്ചസാര വില 42 രൂപയായി കൂടി. 110 രൂപയായിരുന്ന വെളിച്ചെണ്ണയ്ക്ക് 20 രൂപ വര്‍ധിച്ചു. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിലെ വരള്‍ച്ചയാണ് വില വര്‍ധിക്കാന്‍ കാരണമെന്നു കച്ചവടക്കാര്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss