|    May 27 Sat, 2017 9:59 am
FLASH NEWS

പൊതിച്ചോറുമായി അവര്‍ വീണ്ടുമെത്തി; ഭക്ഷണം ലഭിക്കാത്തവര്‍ക്ക്് ആശ്വാസമായി

Published : 14th October 2016 | Posted By: Abbasali tf

കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ ഭക്ഷണം ലഭിക്കാതെ വിശന്നവര്‍ക്ക്്് ആശ്വാസമായി ഇത്തവണയും ഡൊണേറ്റ് ഫോര്‍ ലൈഫ് എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ എത്തി. കോഴിക്കോട്ടെ രക്്തദാന സംഘടനയുടെ പ്രവര്‍ത്തകരാണ് ഇന്നലെ പൊതിച്ചോറുമായി തെരുവിലിറങ്ങിയത്. പലയിടങ്ങളില്‍ നിന്നായി നഗരത്തില്‍ എത്തിപ്പെടുകയും ഭക്ഷണം ലഭിക്കാതെ വിഷമിക്കുകയും ചെയ്ത ഇരുനൂറ്റമ്പതോളം പേരുടെ വിശപ്പടക്കിയാണ് സംഘം നഗരം വിട്ടത്. അടഞ്ഞുകിടക്കുന്ന കടകള്‍ക്കു മുന്നില്‍ വെള്ളംപോലും വാങ്ങാന്‍ സാധിക്കാതെ നിസ്സഹായരായിരുന്നവരുടെ മുന്നിലേക്ക് ഈ സന്നദ്ധ പ്രവര്‍ത്തകര്‍ ഭക്ഷണ പൊതിയുമായി എത്തിയപ്പോള്‍ പലര്‍ക്കും വിശ്വസിക്കാനായില്ല. പ്രതീക്ഷിക്കാതെ ലഭിച്ച ഭക്ഷണം കഴിച്ചവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ക്കും കോഴിക്കോടിന്റെ സ്‌നേഹത്തിനും പിന്നീട് നന്ദി പറഞ്ഞു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് കോഴിക്കോട് കോര്‍പറേഷന്‍ ഓഫിസ് പരിസരത്ത്‌നിന്നാണ് ഭക്ഷണ വിതരണം ആരംഭിച്ചത്. ഹര്‍ത്താല്‍ നിശ്ചലമാക്കിയ തെരുവില്‍ കണ്ടവരോടെല്ലാം ഇവര്‍ ഭക്ഷണം ആവശ്യമുണ്ടോ എന്നു തിരക്കി. ആവശ്യക്കാര്‍ക്ക്്് പൊതികള്‍ നല്‍കിക്കൊണ്ട് സംഘം അടുത്ത കവല ലക്ഷ്യമാക്കി നീങ്ങി. വലിയങ്ങാടി, റയില്‍വെസ്‌റ്റേഷന്‍, പാളയം, മിഠായി തെരുവ്, കെഎസ്ആര്‍ടിസി, മാവൂര്‍ റോഡ്, പുതിയ സ്റ്റാന്‍ഡ് എന്നിവ പിന്നിട്ട് തളിയില്‍ അവസാനിച്ചപ്പോള്‍ ഇരുനൂറ്റമ്പത് വയറുകളുടെ വിശപ്പാണ് ഡിഎഫ്എല്‍ പ്രവര്‍ത്തകര്‍ ശമിപ്പിച്ചത്. ഡിഎഫ്എല്ലിന്റെ 25 വോളന്റിയര്‍മാരാണ് രണ്ടു മണിക്കൂര്‍ കോഴിക്കോട് നഗരത്തില്‍ പൊതിച്ചോറുമായി വിശക്കുന്നവരുടെ വിളികേട്ടു നിന്നത്. ഹര്‍ത്താല്‍ ദിനത്തില്‍ വിശക്കുന്നവരായി ആരുമില്ലെന്ന് ഉറപ്പുവരുത്തിയാണ് പ്രവര്‍ത്തകര്‍ അവരുടെ വിശപ്പുമാറ്റാന്‍ വീടുകളിലേക്ക് മടങ്ങിയത്. ദേശീയ പണിമുടക്ക് നടന്ന സപ്തംബര്‍ രണ്ടിനും ഇതുപോലെ പൊതിച്ചോറുമായി ഡൊണേറ്റ് ഫോര്‍ ലൈഫ് കാലിക്കറ്റ് പ്രവര്‍ത്തകര്‍ നഗരത്തില്‍ ഉണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day