|    Jul 21 Fri, 2017 12:21 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പൊണ്ണത്തടി പകരുമെന്ന് കണ്ടെത്തല്‍

Published : 12th May 2016 | Posted By: SMR

overweight-man

ലണ്ടന്‍: പനിയും ജലദോഷവുമൊക്കെപ്പോലെ പൊണ്ണത്തടിയും പകര്‍ച്ചവ്യാധിയാണെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. തടിച്ചവരുടെ അന്നനാളത്തിലുള്ള ഒരുതരം ബാക്ടീരിയയാണു മെലിഞ്ഞവരെയും പൊണ്ണത്തടി ഉള്ളവരാക്കാന്‍ കാരണമാവുന്നതെന്നാണ് ബ്രിട്ടീഷ് ജനിതകശാസ്ത്ര ഗവേഷണസ്ഥാപനമായ വെല്‍കം ട്രസ്റ്റ് സാംഗെര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകര്‍ കണ്ടെത്തിയത്.
ഒരാളുടെ ശരീരഭാരത്തിന്റെ രണ്ടു ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ബാക്ടീരിയയ്ക്കു കഴിയും. ദീര്‍ഘകാലം നിര്‍ജീവമായി കഴിയാന്‍ സാധിക്കുന്ന ഈ ബാക്ടീരിയകള്‍ക്ക് ഇതുവഴി ശരീരത്തിന് പുറത്തും ഏറെക്കാലം ജീവിക്കാന്‍ സാധിക്കും.
ഏതെങ്കിലും രീതിയില്‍ വയറ്റിലെത്തിയാല്‍ സജീവമായി പൊണ്ണത്തടിയുണ്ടാക്കുന്ന ജോലി ആരംഭിക്കുകയും ചെയ്യും. പുതിയ കണ്ടെത്തല്‍ മറ്റു പല രോഗങ്ങളുടെ കാരണങ്ങളിലേക്കുകൂടി വെളിച്ചംവീശുമെന്നാണു ശാസ്ത്രജ്ഞര്‍ കരുതുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക