|    Dec 11 Tue, 2018 3:12 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പൊട്ടുവെള്ളരി ദേശസൂചക സംരക്ഷണ പദവിയിലേക്ക്

Published : 3rd December 2018 | Posted By: kasim kzm

കൊടുങ്ങല്ലൂര്‍: തീരദേശ മേഖലയുടെ സ്വന്തം വിളയായ പൊട്ടുവെള്ളരി ദേശസൂചക സംരക്ഷണ പദവിയിലേക്ക്. പുതിയ കണ്ടുപിടിത്തങ്ങള്‍ക്കു ലഭിക്കുന്ന പേറ്റന്റിനു തുല്യമായ, ദേശസൂചക സംരക്ഷണ പദവി ലഭിക്കുന്നതോടെ കൊടുങ്ങല്ലൂര്‍ പൊട്ടുവെള്ളരിക്ക് അന്താരാഷ്ട്രതലത്തിലും വിപണി ലഭിക്കും.
ചെന്നൈ ആസ്ഥാനമായുള്ള ഭൗമസൂചികാ രജിസ്ട്രിയുടെ അംഗീകാരം ലഭിക്കാന്‍ നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. കൊടുങ്ങല്ലൂരിന്റെ സ്വന്തം കൃഷിയായ പൊട്ടുവെള്ളരി ഇപ്പോള്‍ ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളിലേക്കും എറണാകുളം ജില്ലയിലും വ്യാപിച്ചിട്ടുണ്ട്. കൊയ്ത്തു കഴിഞ്ഞ പാടത്ത് കാലമേറെയായി നടത്തിവന്നിരുന്ന വേനല്‍ക്കാല കൃഷിയാണ് പൊട്ടുവെള്ളരി. നെല്‍കൃഷി ഇല്ലാതായെങ്കിലും മേഖലയില്‍ പൊട്ടുവെള്ളരി കൃഷി മുടങ്ങാതെ നടക്കുന്നുണ്ട്.
പ്രാദേശിക വിപണിയില്‍ ജനപ്രിയമായ പൊട്ടുവെള്ളരി മികച്ച ദാഹശമനിയാണ്. പുതിയ പദവി ലഭിക്കുന്നതോടെ കൊടുങ്ങല്ലൂരിന്റെ വിള ലോകത്തിന്റെയും ദാഹമകറ്റും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss