|    Nov 19 Mon, 2018 10:28 am
FLASH NEWS
Home   >  Editpage  >  Second edit  >  

പൊട്ടുന്ന കമ്പനികള്‍

Published : 10th November 2018 | Posted By: kasim kzm

ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കട പ്രതിസന്ധി സര്‍ക്കാരിന് സമ്മര്‍ദമുണ്ടാക്കുകയാണ്. കിട്ടാക്കടത്തിനു കാരണം ബാങ്കുകള്‍ വേണ്ടപ്പെട്ടവര്‍ക്ക് തോന്നിയപോലെ കടംകൊടുത്തതാണെന്നു നാട്ടുകാര്‍ക്കറിയാം. അതിനാല്‍ പൊതുതിരഞ്ഞെടുപ്പിനു മുമ്പ് പ്രതിസന്ധി പരിഹരിക്കാന്‍ റിസര്‍വ് ബാങ്കിന്റെ കൈവശമുള്ള കരുതല്‍ ധനം പിടിച്ചെടുക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ചുരുങ്ങിയത് ഒരുലക്ഷംകോടി രൂപയെങ്കിലും റിസര്‍വ് ബാങ്ക് വിട്ടുനല്‍കണമെന്നാണു ധനമന്ത്രാലയം പറയുന്നത്. റിസര്‍വ് ബാങ്ക് എങ്ങനെ പ്രതികരിക്കുമെന്ന് നവംബര്‍ 19നു നടക്കുന്ന ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അറിയാം.
ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളിലും കുഴപ്പം പടര്‍ന്നുപിടിക്കുകയാണ്. ഈ മേഖലയിലെ പ്രമുഖ സ്ഥാപനമാണ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിങ് ആന്റ് ഫിനാന്‍സ് സര്‍വീസസ് അഥവാ ഐഎല്‍ ആന്റ് എഫ്എസ് എന്ന സ്ഥാപനം. അടിസ്ഥാന സൗകര്യ നിര്‍മാണ മേഖലയിലാണ് സ്ഥാപനത്തിന്റെ പ്രധാന ഇടപാടുകള്‍. വിമാനത്താവളങ്ങളും വന്‍കിട റോഡുകളും മറ്റു സൗകര്യങ്ങളും നിര്‍മിക്കുന്നതിനു പണം നല്‍കലാണു പ്രധാന പരിപാടി. പക്ഷേ, സംഗതി അതിഗംഭീരമായ കുഴപ്പത്തിലാണ്. കണക്കുകള്‍പ്രകാരം സ്ഥാപനത്തിന്റെ മൊത്തം കടബാധ്യത 91,000 കോടി രൂപയാണ്. കൊടുത്ത പണം പലതും വെള്ളത്തിലായതിനാല്‍ കമ്പോളത്തില്‍ നിന്നു കടം വാങ്ങിയ പണത്തിനു പലിശ കൊടുക്കാന്‍ കഴിയാത്ത അവസ്ഥ. സ്ഥാപനം പൂട്ടിയാല്‍ സര്‍ക്കാര്‍ വെട്ടിലാവും. അതേപോലുള്ള മറ്റു സ്ഥാപനങ്ങളും വൈകാതെ പ്രതിസന്ധിയിലാവും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss