|    Mar 30 Thu, 2017 12:42 am
FLASH NEWS

പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു

Published : 30th September 2016 | Posted By: SMR

മാനന്തവാടി: പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍നിന്ന് ഷോക്കേറ്റ് മൂന്നാംക്ലാസുകാരന്‍ മരിച്ചനിലയില്‍. തിരുനെല്ലി എസ്എയുപി സ്‌കൂള്‍ മൂന്നാംക്ലാസ് വിദ്യാര്‍ഥിയും വെള്ളച്ചാല്‍ കോളനിയിലെ നാരായണന്‍-ഓണത്തി ദമ്പതികളുടെ മകനുമായ ശിവന്‍ (ഒമ്പത്) ആണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം വീടിനടുത്തെ വല്യമ്മയുടെ വീട്ടില്‍ പോയി മടങ്ങവെ വഴിയില്‍ വച്ചായിരുന്നു അപകടം. അപകടവിവരം മറ്റാരും അറിഞ്ഞിരുന്നില്ല. ഇന്നലെ രാവിലെ സ്‌കൂളില്‍ പോവേണ്ട സമയമായിട്ടും കുട്ടിയെ കാണാത്തതിനാല്‍ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് വഴിയില്‍ ഷോക്കേറ്റ് മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടത്. കോളനിയിലേക്കുള്ള വൈദ്യുതിക്കമ്പി പൊട്ടിവീണതാണ് അപകടത്തിനു കാരണമായത്.
സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വൈദ്യുതി ജീവനക്കാരെ തടഞ്ഞുവച്ചു. സ്ഥലത്തെത്തിയ അസി. എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ബിനു കാട്ടിക്കുളം, സെക്ഷന്‍ അസി. എന്‍ജിനീയര്‍ , സബ് എന്‍ജിനീയര്‍മാര്‍ എന്നിവരെയാണ് തടഞ്ഞുവച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ തഹസില്‍ദാര്‍ ഇ പി മേഴ്‌സിയും വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ അഞ്ച് ലക്ഷം രൂപ കെഎസ്ഇബി നഷ്ടപരിഹാരം നല്‍കാന്‍ ധാരണയായി.
അടിയന്തര സഹായമായി മുവായിരവും പട്ടികവര്‍ഗ വകുപ്പിന്റെ അയ്യായിരം രൂപയും നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്. മൃതദേഹം തിരുനെല്ലി പോലിസ് ഇന്‍ക്വസ്റ്റ് നടത്തി ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം നടത്തി. സഹോദരങ്ങള്‍: സുകു, അമ്പിളി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day