|    Nov 13 Tue, 2018 7:55 am
FLASH NEWS

പൊട്ടിവീണ വൈദ്യുതിക്കമ്പി മണിക്കൂറുകളോളം നടവഴിയില്‍

Published : 3rd August 2018 | Posted By: kasim kzm

പള്ളിക്കല്‍: പള്ളിക്കല്‍ ബസാ ര്‍ നെടുങ്ങോട്ടുമടു ചാലാട്ടില്‍ മട്ടില്‍ നടവഴിയില്‍ 15 മണിക്കൂറോളം വൈദ്യുതി ലൈന്‍ പൊട്ടിവീണ് നിലത്ത് കിടന്നു. വൈദ്യുതി ഓഫാക്കാതെ രാത്രിയിലും ഇടവഴിയില്‍ കിടന്ന കമ്പിയില്‍ തട്ടി തെരുവ് നായയും പൂച്ചയും ചത്തു. വ്യാഴാഴ്ച പുലര്‍ച്ചെ മദ്‌റസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥികള്‍ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം ആറ് മണിയിടെയാണ് ലൈന്‍ പൊട്ടിവീണത്.
വൈദ്യുതി ഓഫിസിലേക്ക് പലതവണ വിളിച്ചറിയിച്ചിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയില്ലന്നു പരാതിയുണ്ട്. അധികൃതരെത്തി ലൈന്‍ ഓഫാക്കിയിട്ടുണ്ടാവുമെന്നാണ് നാട്ടുകാര്‍ കരുതിയത്. ബുധനാഴ്ച രാവിലെ 6 മണിക്ക് സമീപത്തുള്ള മനാറുല്‍ ഇസ്‌ലാം മദ്‌റസയിലേക്ക് പോവുന്ന വിദ്യാര്‍ഥികള്‍ നായയും പൂച്ചയും ചത്ത് കിടക്കുന്നത് കണ്ടപ്പോഴാണ് ലൈന്‍ പൊട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തിരിച്ച് വന്ന് വീട്ടുകാരെ വിവരമറിയിച്ചു. പരിസരവാസികളെത്തി നോക്കിയപ്പോഴാണ് പൊട്ടിവീണ കമ്പിയില്‍ വൈദ്യുതി പ്രവഹിക്കുന്നുണ്ടെന്ന വിവരം അറിയുന്നത്. ഇക്കാര്യം രാവിലെ വീണ്ടും അധികൃതരെ വിവരമറിയിച്ചിട്ടും പത്ത് മണിയോടെയാണ് കെഎസ്ഇബി ഉദേ്യാഗസ്ഥ ര്‍ എത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.
ചാലാട്ടില്‍ മാട് മദ്‌റസയിലേക്ക് ഒട്ടേറെ വിദ്യാര്‍ഥികള്‍ പോവുന്ന ഇടവഴിയിലാണ് ലൈന്‍ പൊട്ടിവീണത്. വിദ്യാര്‍ഥികള്‍അറിയാതെ വൈദ്യുതി ലൈനിന്റെ അടുത്ത് വരെ എത്തിയിരുന്നതായി രക്ഷിതാക്കള്‍ പറഞ്ഞു. അധികൃതരുടെ അനാസ്ഥ മൂലം സംഭവിക്കുമായിരുന്ന വലിയ ഒരു ദുരന്തമാണ് നാട്ടുകാരുടെ ജാഗ്രത മൂലം ഇല്ലാതായത്.
വൈദ്യുതി വകുപ്പിലേക്ക് പരാതി പറയാന്‍ വിളിച്ചാല്‍ പലപ്പോഴും ഫോണ്‍ എടുക്കാറില്ലെന്നും നേരിട്ടറിയിച്ചാല്‍ പോലും പരാതി പരിഹരിക്കാന്‍ എത്താറില്ലെന്നും നാട്ടുകാര്‍ പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss