|    May 29 Mon, 2017 7:03 pm
FLASH NEWS

പൊട്ടിയ ടയറുകളുമായി സര്‍വീസ് നടത്തി; സ്വകാര്യ ബസ്സിന്റെ ഫിറ്റ്‌നസ് റദ്ദ് ചെയ്തു

Published : 17th July 2016 | Posted By: SMR

അടിമാലി: പൊട്ടിയ ടയറുകളുമായി അപകടകരമായ രീതിയില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോര്‍ വാഹന വിഭാഗം പിടികൂടി. അടിമാലി ഇരുമ്പുപാലം റൂട്ടില്‍ സര്‍വീസ് നടത്തിയ ബസാണ് അടിമാലി മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തിലെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുജീബ് പി എസ്, രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.
ബസിലെ യാത്രക്കാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. വാഹനത്തില്‍ കയറിയവര്‍ ബസിന്റെ പിന്‍ഭാഗത്തെ ടയറുകള്‍ പൊട്ടിയ നിലയില്‍ കണ്ടു. തുടര്‍ന്ന് ബസ് ജീവനക്കാരോട് ടയര്‍ മാറ്റിയ ശേഷം സര്‍വീസ് നടത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ബസ് ഉടമ അനുവദിക്കാത്തതിനാല്‍ ടയറുകള്‍ മാറാനാവില്ലായെന്ന് ജീവനക്കാര്‍ പറഞ്ഞതോടെ യാത്രക്കാര്‍ അടിമാലി ആര്‍.ടി ഓഫിസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരുമായി ഇരുമ്പുപാലത്തിനു പോവാന്‍ കാത്തുകിടന്ന ബസ് സ്ഥലത്തെത്തിയ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഹനത്തിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദു ചെയ്തു.
തുടര്‍ന്ന് വാഹനത്തിലെ യാത്രികരെ മറ്റൊരു ബസില്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കയറ്റി വിട്ടു. ഇതിനിടെ ബസ് വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം തൊഴിലാളികള്‍ രംഗത്തെത്തിയത് നേരിയ സംഘര്‍ഷത്തിനു കാരണമായി. അടിമാലി മേഖലയില്‍ മതിയായ രേഖകളോ പെര്‍മിറ്റുകളോ ഇല്ലാതെ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി ശക്തമാക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day