|    May 27 Sat, 2017 5:34 pm
FLASH NEWS

പൊട്ടിത്തെറിയില്‍ പൊള്ളലേറ്റ ഇന്ത്യക്കാരി മരിച്ചു

Published : 26th August 2016 | Posted By: mi.ptk

ദുബയ്:  പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഗുജറാത്ത് സ്വദേശിയായ വൃദ്ധ മരിച്ചു. ഷിറിന്‍ ഗാന്ധിയാണ് മരിച്ചത്. അപകടത്തില്‍ ഇവരുടെ മകള്‍ മറിയം ഗാന്ധിയും പേരക്കുട്ടി സാറയും പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലാണ്. ബുധനാഴ്ചയാണ് അല്‍ ഖൂസിലെ അല്‍ ഖൈല്‍ ഗേറ്റിലെ 39 നമ്പര്‍ കെട്ടിടത്തില്‍ പൊട്ടിത്തെറിയുണ്ടായത്. വന്‍ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. രാവിലെ 11.23 നാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ദുബയ് സിവില്‍ ഡിഫന്‍സ് ഓപറേഷന്‍ വിഭാഗം മേധാവി കേണല്‍ അലി അല്‍ മുതവ്വ അറിയിച്ചു. ഈ കെട്ടിടത്തിലെ താമസക്കാരെ താല്‍ക്കാലികമായി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day