|    Dec 13 Wed, 2017 3:30 am
FLASH NEWS
Home   >  News now   >  

പൊട്ടചിറയില്‍ സിപിഎം-ബിജെപി സംഘര്‍ഷം, 6 സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്‌

Published : 12th June 2016 | Posted By: sdq
IMG-20160612-WA0010

അക്രമികള്‍ അഗ്നിക്കിരയാക്കിയ ബൈക്കുകള്‍

പെരിന്തല്‍മണ്ണ: ചെര്‍പ്പുളശ്ശേരി പൊട്ടചിറയില്‍ സിപിഎം-ബിജെപി സംഘര്‍ഷം. സംഘര്‍ഷത്തില്‍ 6 സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കെറ്റു. എട്ടു ബൈക്കുകള്‍ കത്തിനശിച്ചു. ശനിയാഴ്ച രാത്രിയിലാണ് ചെര്‍പ്പുളശ്ശേരി പൊട്ടചിറയിലും, എഴുവന്തലയിലും അക്രമണ പരമ്പര അരങ്ങേറിയത്. രാത്രി 7 മുതല്‍ 12 വരെ നടന്ന അക്രമണ പരമ്പരയില്‍ 6 സിപഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. രണ്ട് സിപിഎം പ്രവര്‍ത്തകരുടെയും, രണ്ട് ബിജെപി പ്രവര്‍ത്തകരുടെയും, വീടുകള്‍ക്ക് നേരെ അക്രമണമുണ്ടായി. സിപിഎം പ്രവര്‍ത്തകരുടെ എട്ടു ബൈക്കുകള്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട്.


പരിക്കേറ്റവര്‍ പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക